നീലേശ്വരത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് നവരത്‌ന പവിത്ര മോതിരങ്ങളും സ്വര്‍ണവും കവര്‍ന്നു
Jun 16, 2015, 20:57 IST
നീലേശ്വരം: (www.kasargodvartha.com 16/06/2015) നീലേശ്വരത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് നവരത്‌ന പവിത്ര മോതിരങ്ങളും സ്വര്‍ണക്കട്ടിയും കവര്‍ച്ച ചെയ്തു. നീലേശ്വരം രാജാറോഡിലെ നാരായണ തന്ത്രിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ചൊവ്വാഴ്ച രാവിലെ നാരായണ തന്ത്രി കൃഷിയിടത്തിലേക്കും അധ്യാപികയായ ഭാര്യ സ്‌കൂളിലേക്കും പോയതായിരുന്നു. നാരായണ തന്ത്രി തിരിച്ചെത്തിയപ്പോള്‍ വീടിന്റെ അടുക്കള ഭാഗത്തെ ജനല്‍ കമ്പി വളച്ച നിലയില്‍ കണ്ടു. സംശയം തോന്നിയ നാരായണ തന്ത്രി വീട്ടിനകത്ത് കയറി പരിശോധിച്ചപ്പോള്‍ അലമാര കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടു.
അലമാരയ്ക്കകത്തുണ്ടായിരുന്ന നാല് പവന്‍ സ്വര്‍ണക്കട്ടിയും ഒരു പവന്‍ തൂക്കം വരുന്ന ഒരു ജോഡി കമ്മലും അര പവന്റെ രണ്ട് ജോഡി കമ്മലും രണ്ട് പവന്‍ തൂക്കം വരുന്ന നവരത്‌ന മോതിരവും ഒരു പവന്റെ പവിത്ര മോതിരവും 20,000 രൂപയും കവര്‍ന്നതായി കണ്ടെത്തി. മൊത്തം രണ്ട് ലക്ഷത്തോളം രൂപയുടെ മുതലുകളാണ് മോഷണം പോയത്.
വിവരമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Nileshwaram, Robbery, Kanhangad, House, Police, Investigation, Narayana Thandri, House burglary in Nileshwaram.