city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുടുംബ സമേതം കൊല്ലൂരിലേക്ക് പോയ കാഞ്ഞങ്ങാട്ടെ റിട്ട. PWD സുപ്രണ്ടിന്റെ വീട്ടില്‍ കവര്‍ച

കാഞ്ഞങ്ങാട്: കുടുംബ സമേതം കൊല്ലൂരിലേക്ക് പോയ കാഞ്ഞങ്ങാട് കുശാല്‍ നഗര്‍ റെയില്‍വേഗേറ്റിന് സമീപത്തെ റിട്ട. പി.ഡബ്ല്യു.ഡി. സുപ്രണ്ടിന്റെ വീട്ടില്‍ കവര്‍ച നടന്നു. റിട്ട. സുപ്രണ്ട് രാധാകൃഷ്ണന്റെ ശ്യാമ നിലയത്തിലാണ് കവര്‍ചനടന്നത്.

വ്യാഴാഴ്ച പുലര്‍ചെ മൂന്ന് മണിയോടെയാണ് രാധാകൃഷ്ണനും കുടുംബവും കൊല്ലൂരിലേക്ക് പോയത്. കൊല്ലൂരിലേക്ക് പോകുന്നകാര്യം അയല്‍വാസിയെ അറിയിച്ചിരുന്നു. രാവിലെ അയല്‍വാസികള്‍ വീട് തുറന്നുകിടക്കുന്നത്കണ്ട് പോലീസില്‍ വിവരം അറിയിച്ചു. എസ്.ഐ. ഇ.വി. സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. മുന്‍വശത്തെ വാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.

കുടുംബ സമേതം കൊല്ലൂരിലേക്ക് പോയ കാഞ്ഞങ്ങാട്ടെ റിട്ട. PWD സുപ്രണ്ടിന്റെ വീട്ടില്‍ കവര്‍ച
രാധാകൃഷ്ണനെ പോലീസ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. ഇവര്‍ തിരിച്ചെത്തിയ ശേഷംമാത്രമേ വിശദമായ അന്വേഷണം ആരംഭിക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ നിന്നും എന്തെല്ലാം സാധനങ്ങളാണ് കവര്‍ച ചെയ്യപ്പെട്ടതെന്ന കാര്യവും വ്യക്തമായിട്ടില്ല. വീടിനെകുറിച്ച് നന്നായി അറിയാവുന്ന ആരെങ്കിലുമായിരിക്കാം കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്.

Also read:
രഘുറാം റിപോര്‍ട്ട്: സോണിയയോട് ഒന്നും മിണ്ടാതെ ഭരണ നേതൃത്വം; ഉന്നത ഉദ്യോഗസ്ഥര്‍ ഞെട്ടി
Keywords:  Theft, Robbery, Police, house-robbery, Kanhangad, Kasaragod, Kerala, Phone Call, Neighbor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia