ലീഗ് പ്രവര്‍ത്തകര്‍ പ്രതികളായ വീടാക്രമണ കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു
Sep 19, 2012, 20:19 IST
ഉദുമ: മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ പ്രതികളായ വീടാക്രമണ കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. സിപിഎം പ്രവര്‍ത്തകരായ ഉദുമ ബേവൂരിയിലെ എന്‍ വി കുഞ്ഞിരാമന്‍(49), ബേവൂരി വാണിയന്‍ വളപ്പിലെ വി വി അമ്പാടി(60), എന്നിവരുടെ വീടുകള്‍ ആക്രമിച്ച കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഈ കേസുകള്‍ പിന്‍വലിച്ചതായി അറിയിച്ചു കൊണ്ടുള്ള റിപ്പോര്‍ട് പ്രോസിക്യൂഷന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ സമര്‍പിച്ചു.
2011 ആഗസ്ത് 19ന് രാത്രിയാണ് കുഞ്ഞിരാമന്റെ വീട് ഒരു സംഘം അടിച്ച് തകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗ് പ്രവര്‍ത്തകരായ സര്‍ഫ്രാസ്, സത്താര്‍, അര്‍ഷാദ്, കൊവ്വല്‍ വളപ്പില്‍ മസൂദ്, ഇസ്മായില്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കുമെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു. വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തതിനെ തുടര്‍ന്ന് ആയിരം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
2011 ആഗസ്ത് 19ന് രാത്രി സിപിഎം പ്രവര്‍ത്തകനായ അമ്പാടിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന സംഘം ജനല്‍ ഗ്ലാസുകളും മറ്റും തകര്‍ക്കുകയായിരുന്നു. ഈ സംഭവത്തില്‍ സര്‍ഫ്രാസ്, അര്‍ഷാദ്, നാസര്‍, ബേവൂരി മുഹമ്മദ്, ഇസ്മയില്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് നാലുപേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. രണ്ട് കേസുകളിലെയും പ്രതികളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Keywords: Muslim League, CPM, House, Attack, Case, Uduma, Withdraw, Government, Hosdurg, Court, Kanhangad, Kasaragod