വ്യാജമദ്യം നിര്‍മ്മിക്കുന്നത് ക്ഷുദ്രജീവികളുടെ അവശിഷ്ടങ്ങള്‍ ചേര്‍ത്ത്?
Sep 29, 2012, 16:40 IST
File photo: Kasargodvartha |
എക്‌സൈസ് ഇന്റലിജന്‍സ് റെയ്ഡിനെത്തുന്ന വിവരമറിഞ്ഞ് വ്യാജവാറ്റുകാരും മദ്യപാനികളും ഓടി രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച റെയ്ഡ് വൈകുന്നേരം വരെയാണ് നീണ്ടുനിന്നത്. പന്നിക്കുന്നിലെ ഉള്‍വനത്തില്‍ ഷെഡ്ഡ് കെട്ടിയാണ് വാറ്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ പുരയിടം കൂടിയാണിത്. വാറ്റ് ഉപകരണങ്ങള്‍, പാത്രങ്ങള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ ബി എല്‍ ഷിബുവിന്റെ നേതൃത്വത്തിലാണ് വ്യാജമദ്യ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്. വ്യാജവാറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ കണ്ണന്‍ എന്നയാള്‍ എക്‌സൈസ് ഇന്റലിജന്‍സിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇദ്ദേഹത്തെ എക്‌സൈസ് തിരയുകയാണ്.
Keywords: Kasaragod, Liquor, Alcohol, Kanhangad, Chalingal, Pannikunnu.