കാസര്‍കോട്: കേരള ഹോംഗാര്‍ഡ് വെല്‍ഫയര്‍ അസോസ്സിയേഷന് സംസ്ഥാന സമ്മേളനത്തില്‍ കേരളത്തിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഗതാഗതവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ മുന്‍ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കേരളത്തിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ഡിജിപി ജേക്കബ് പുന്നൂസ്(ഐപിഎസ്) കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ് സ്റ്റേഷനിലെ ഹേംഗാര്‍ഡ് പി.കെ.ജയനെ പൊന്നാട അണിയിച്ച് ആദരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനയുടെ പ്രത്യേക ബഹുമതിക്കും ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്. ചടങ്ങില്‍ മന്ത്രിമാര്‍ അദ്ദേഹത്തിന് ആശംസയര്‍പ്പിച്ച് സംസാരിച്ചു. കൂടാതെ വിവിധ ജില്ലകളിലെ 42 ഓളം കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ഡ്യൂട്ടി സുരക്ഷയ്ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്കും സേവനവേതന വ്യവസ്ഥ പരിഗണനയിലാണെന്ന് മന്ത്രി പ്രസ്താപിച്ചു.
Keywords: Home-guard, Honoured, Kanhangad, Kasaragod