കാഞ്ഞങ്ങാട്ട് വര്‍ഷങ്ങളായി അനാശ്യാസ്യത്തിലേര്‍പെട്ട യുവതി എച്ച്.ഐ.വി. ബാധിച്ചു മരിച്ചു; യുവതിയുടെ 15 കുട്ടികളെകുറിച്ച് വിവരമില്ല
Jun 10, 2015, 12:15 IST
കാഞ്ഞങ്ങട്: (www.kasargodvartha.com 10/06/2015) കാഞ്ഞങ്ങാട്ട് വര്‍ഷങ്ങളായി അനാശ്യാസ്യത്തിലേര്‍പെട്ടുവന്ന ഉഷ എന്ന 42 കാരി എച്ച്.ഐ.വി. ബാധിച്ച് മരിച്ചു. അതേസമയം യുവതി അനാശാസ്യത്തിനിടെ 15 കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നതായും എന്നാല്‍ ഈ കുട്ടികളെകുറിച്ച് യാതൊരു വിവരവുമില്ലെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. യുവതിക്ക് പിറന്ന കുട്ടികളെ ഇടനിലക്കാര്‍ മുഖേന വില്‍പന നടത്തിയതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്.
നഗരത്തില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെവെച്ച് മരണപ്പെടുകയുമായിരുന്നു. യുവതി എച്ച്.ഐ.വി. ബാധിതയാണെന്ന് നേരത്തെ തന്നെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. യുവതിയുടെ സ്വദേശം എവിടെയാണെന്നോ മാതാപിതാക്കളോ ബന്ധുക്കളോ ആരാണെന്നോ ഇതുവരെ ആര്‍ക്കും ഒരുവിവരവുമില്ല.
കാണാന്‍ സുന്ദരിയായിരുന്നപ്പോഴാണ് ചതിയില്‍പെട്ട് യുവതി തെരുവിലെത്തിയത്. കാഞ്ഞങ്ങാട്ടെ പല പകല്‍മാന്യന്മാരും നഗരത്തിലെത്തുന്ന അന്യദേശക്കാരായ പലരും യുവതിയെ പലസ്ഥലങ്ങളിലും വാഹനങ്ങളിലും മറ്റുമായി കൂട്ടികൊണ്ടുപോവുകയും ഒപ്പം കഴിയുകയും ചെയ്തിരുന്നു. യുവതിയില്‍ നിന്നും പലര്‍ക്കും എ്ഡ്‌സ് പകര്‍ന്നിട്ടുണ്ടാകാമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ സംശയിക്കുന്നത്.
അതേസമയം കാഞ്ഞങ്ങാട്ടെ മധ്യവയസ്‌ക്കരായ രണ്ട് സ്ത്രീകള്‍ വി.ഐ.പി. പെണ്‍വാണിഭം നടത്തുന്ന വിവരവും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്. കണ്ണൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള റിസോര്‍ട്ടുകളും മുന്തിയ ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് ഇവരുടെ പെണ്‍വാണിഭം. ഇവരില്‍ ഒരാള്‍ കാഞ്ഞങ്ങാട് സ്വദേശിനി തന്നെയാണ്. മറ്റൊരാള്‍ കണ്ണൂര്‍ സ്വദേശിനിയാണെന്നാണ് വിവരം.
ഇവരുടെ കീഴില്‍ നിരവധി പെണ്‍കുട്ടികള്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ചില സാമൂഹ്യപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. യുവതിയുടെ മൃതദേഹം നഗരസഭ മുന്‍സിപ്പല്‍ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

Keywords : Kanhangad, Obituary, AIDS, Kasaragod, Kerala, Child, Death, HIV: 42 year old woman dies.