ഉന്നതവിദ്യാഭ്യാസ ഗവേഷണ ബില്‍ പിന്‍വലിക്കണം
Feb 1, 2012, 02:26 IST
കാഞ്ഞങ്ങാട്: നിയമവിദ്യാഭ്യാസത്തിന്റെയും അഭിഭാഷക വൃത്തിയുടെയും നിലവാരം കാത്തുസൂക്ഷിക്കുന്നതിന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ നിക്ഷിപ്തമായിരുന്ന അധികാരങ്ങള്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന് കൈമാറുന്നതിന് പുതിയ നിയമനിര്‍മ്മാണം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം അഭിഭാഷക സമൂഹത്തോടുള്ള അവഹേളനവും ബാര്‍ കൗണ്‍സിലുകളുടെ അവകാശം കവര്‍ന്നെടുക്കലുമാണെന്ന് ഹൊസ്ദുര്‍ഗ്ഗ് ബാര്‍ കൗണ്‍സില്‍ ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ ഗവേഷണബില്‍ 2011 ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡണ്ട് എം.സി.ജോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.കെ.വി.ജയരാജ് പ്രസംഗിച്ചു.
ഉന്നത വിദ്യാഭ്യാസ ഗവേഷണബില്‍ 2011 ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡണ്ട് എം.സി.ജോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.കെ.വി.ജയരാജ് പ്രസംഗിച്ചു.
Keywords: Kanhangad, ഉന്നതവിദ്യാഭ്യാസ, പിന്‍വലിക്കണം, ഗവേഷണ, ബില്‍