city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്

കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്
കാഞ്ഞങ്ങാട്: പോലീസിലെ വിജിലന്‍സ് വിഭാഗം നടത്തിയ ബ്രഡ് ആന്റ് ബട്ടര്‍ ഓപ്പറേഷനില്‍ കുടുങ്ങിയ കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ റേഷനിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്ത സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി സ്റ്റോറിന്റെ റേഷനിംഗ് ലൈസന്‍സ് വെള്ളിയാഴ്ച തന്നെ തിരിച്ചുകൊടുക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്കും ഭക്ഷ്യവകുപ്പ് ഡയറക്ടര്‍ക്കും അടിയന്തിര നിര്‍ദേശം നല്‍കി.

കോടതിയുടെ ഈ നിര്‍ദേശം വെള്ളിയാഴ്ച ഉച്ചക്ക് മുമ്പ് സിവില്‍ സപ്ലൈസ് വകുപ്പ് പ്രാബല്യത്തില്‍ വരുത്തി. റേഷനിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്ത നടപടിയില്‍ നിന്ന് കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ താല്‍ക്കാലികമായി മോചനം നേടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ സ്റ്റോറിന് റേഷനിംഗ് സമ്പ്രദായം തുടരാം.

വിജിലന്‍സ് പരിശോധനയില്‍ അരിയുടെയും ഗോതമ്പിന്റെയും സ്റ്റോക്കിലുണ്ടായ ഏറ്റക്കുറച്ചിലാണ് സ്റ്റോറിനെതിരെ സിവില്‍ സപ്ലൈസ് വകുപ്പ് റേഷനിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തുകൊണ്ട് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ഈ ഉത്തരവ് നവംബര്‍ 29 ന് രാവിലെ പതിനൊന്നര മണിയോടെ സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ നടപ്പില്‍ വരുത്തിയിരുന്നു. അധികൃതര്‍ അന്ന് മേലാങ്കോട്ടെ സ്റ്റോര്‍ ഹെഡ്ഡോഫീസിലെത്തി ഉത്തരവ് കൈമാറുകയും ചെയ്തു.

ഈ ഉത്തരവിനെതിരെ അന്ന് വൈകിട്ടാണ് സ്റ്റോര്‍ അധികൃതര്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചത്. സിവില്‍ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവ് നടപ്പിലാക്കിയതിനു ശേഷം ലഭിച്ച ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് മാനിക്കാന്‍ സിവില്‍ സപ്ലൈസ് തയ്യാറാകാത്തത് വിവാദമുയര്‍ത്തിയിരുന്നു. ഇതിനെതിരെ സ്റ്റോര്‍ അധികൃതര്‍ ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. ഇവരുടെ ഹരജിയില്‍ ഇന്നലെ വാദം കേട്ടിരുന്നു. സസ്‌പെന്‍ഷന്‍ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് വെള്ളിയാഴ്ച രാവിലെ മുതല്‍ അടിയന്തിര സ്വഭാവത്തോടെ പ്രാബല്യത്തില്‍ വരുത്തണമെന്ന് കോടതി സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്കും ഭക്ഷ്യവകുപ്പ് സെക്രട്ടറിക്കും അടിയന്തിര നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഹരജിയില്‍ ഡിസംബര്‍ 12 ന് വാദം തുടരും. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന ഈ സ്ഥാപനത്തിലെ ജീവനക്കാര്‍ മതിയായ പ്രതിഫലം പോലും വാങ്ങാതെയാണ് ഇപ്പോഴും ജോലി ചെയ്തുവരുന്നത്.

Related News:

കോട്ടച്ചേരിയിലെ സഹകരണ സ്റ്റോര്‍ സി.പി.എം ഉപേക്ഷിക്കുന്നു

Keywords: CPM, Co-operative society, Ration store, Vigilance, Raid, Kanhangad, Kasaragod, Stay, Order, High court, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia