കാണാതായ ഗള്‍ഫുകാരന്റെ ഭാര്യ കാമുകനോടൊപ്പം കോടതിയില്‍
Jan 13, 2012, 15:57 IST
കാഞ്ഞങ്ങാട് : കാണാതായ ഗള്‍ഫുകാരന്റെ ഭാര്യ യുവാവിനോടൊപ്പം കോടതിയില്‍ ഹാജരായി.
കുശാല്‍ നഗര്‍ ചാമുണ് ഡേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഗള്‍ഫുകാരന്‍ ഹരീഷിന്റെ ഭാര്യ രാഗിത(20)യാണ് വ്യാഴാഴ്ച കാമുകന്‍ മുറിയനാവിയിലെ ഷിജുവിനോടൊപ്പം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരായത്.
ഹരീഷ് ഗള്‍ഫിലായതിനാല്‍ രാഗിതയും ഹരീഷിന്റെ പിതാവ് കുഞ്ഞിക്കണ്ണനും ഭാര്യയും മൂത്ത മകനുമാണ് കുശാല്‍ നഗറിലെ വീട്ടില്‍ താമസം. ജനുവരി 10ന് രാത്രി 8.30 മണിയോടെയാണ് രാഗിതയെ കാണാതായത്. തുടര്‍ന്ന് അയല്‍ വീടുകളിലും ബന്ധുവീടുകളിലും അന്വേഷണം നടത്തിയെങ്കിലും രാഗിതയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ വീട് വിട്ട ദിവ സം മുറിയനാവിയിലെ ഷിജുവിന്റെ ഫോണില്‍ രാഗിത ബന്ധപ്പെട്ടിരുന്നതായി വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ഹരീഷിന്റെ പിതാവ് കുഞ്ഞിക്കണ്ണന്‍ രാഗിതയുടെ തിരോധാനം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Keywords: Kanhangad, wife, court, Missing, ഭാര്യ, കോടതി