കാലവര്‍ഷം: 11 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു, നാശനഷ്ടം 40 ലക്ഷത്തിലധികം
Jun 23, 2015, 17:25 IST
കാസര്‍കോട്: (www.kasargodvartha.com 23/06/2015) കനത്ത കാലവര്‍ഷത്തെ തുടര്‍ന്ന് ജൂണ്‍ അഞ്ച് മുതല്‍ ഇതുവരെ 4095720 രൂപയുടെ നാശനഷ്ടമുണ്ടായി. ഒരാള്‍ മരിച്ചു. 24 മണിക്കൂറിനുളളിലുണ്ടായ ശക്തമായ മഴയില്‍ 11 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു.
കോയിപ്പാടിയില്‍ നാല് കുടുംബങ്ങളെയും കാസര്‍കോട് കടപ്പുറത്ത് ഏഴ് കുടുംബങ്ങളെയുമാണ് മാറ്റിപാര്‍പ്പിച്ചത്. 16 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. കാലവര്‍ഷം ആരംഭിച്ചതിനുശേഷം ഇതുവരെ 381.2 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 13 വീടുകള്‍ പൂര്‍ണമായും 75 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
45.8 ഹെക്ടര്‍ കൃഷി നാശമുണ്ടായി. കഴിഞ്ഞ ദിവസത്തെ മഴ 14 വില്ലേജുകളെ സാരമായി ബാധിച്ചു. 20.1 ഏക്കര്‍ കൃഷി നശിച്ചു. 168 കുടുംബങ്ങളെ ശക്തമായി മഴ ബാധിച്ചു. 1839120 രൂപയുടെ കൃഷിനാശമുണ്ടായി. കാലവര്‍ഷകെടുതികള്‍ അറിയിക്കാന്‍ കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ഫോണ്‍ 04994 257700, ടോള്‍ഫ്രീ നമ്പര്‍ 1077.
കോയിപ്പാടിയില്‍ നാല് കുടുംബങ്ങളെയും കാസര്‍കോട് കടപ്പുറത്ത് ഏഴ് കുടുംബങ്ങളെയുമാണ് മാറ്റിപാര്‍പ്പിച്ചത്. 16 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. കാലവര്‍ഷം ആരംഭിച്ചതിനുശേഷം ഇതുവരെ 381.2 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 13 വീടുകള്‍ പൂര്‍ണമായും 75 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
Keywords : Rain, Family, Kasaragod, Kanhangad, Kerala, Death, Heavy Rain.