കൈക്കൂലിക്കേസ്: ഗൈനക്കോളജിസ്റ്റ് പ്രകാശ് പൈക്കെതിരായ ശിക്ഷ ഹൈക്കോടതി റദ്ദാക്കി
Jul 1, 2015, 15:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/07/2015) കൈക്കൂലി കേസില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ പ്ര കാശ് പൈക്ക് കോഴിക്കോട് വിജിലന്‍സ് കോടതി വിധിച്ച ശിക്ഷ കേരള ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് പി. ഉബൈദിന്റെതാണ് ഉത്തരവ്.
കൈക്കൂലി ചോദിച്ചതിനും വാങ്ങിയതിനും ശക്തമായ തെളിവില്ലാതെ ഫിനോഫ്തലീന്‍ പുരട്ടിയ കറന്‍സി നോട്ട് മുറിയില്‍നിന്ന് പിടിച്ചെടുത്തതുകൊണ്ട് മാത്രം ഒരാളെ കൈക്കൂലിക്കേസില്‍ ശിക്ഷിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണ സംഘം ഫിനോഫ്തലിന്‍ പുരട്ടി നല്‍കിയ 1000 രൂപയുടെ നോട്ടുകള്‍ ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് മുറിയിലെ മേശപ്പുറത്ത് നിന്നും കണ്ടെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
എന്നാല്‍ ഡോക്ടറുടെ കയ്യില്‍ നിന്നോ പോക്കറ്റില്‍ നിന്നോ മേശ വലിപ്പില്‍ നിന്നോ അല്ല പണം കണ്ടെത്തിയത്. ഇതിനാല്‍ കൈക്കൂലി ഡോക്ടര്‍ സ്വീകരിച്ചെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് കോടതി വിലയിരുത്തി. മുറിയില്‍ നിന്ന് നോട്ടുകള്‍ കിട്ടി എന്നത് പ്രധാന തെളിവായി സ്വീകരിക്കാന്‍ കഴിയില്ല. വിജിലന്‍സ് സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നോട്ടുമായി ഡോക്ടറുടെ മുറിയില്‍ പോയതെന്ന് കേസിലെ സാക്ഷി ഭാസ്‌ക്കരന്‍ പറയുന്നുണ്ടെങ്കിലും കൈക്കൂലി വാങ്ങിയതായി സംശയാതീതമായി വിജിലന്‍സിന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
രണ്ടുവര്‍ ഷത്തെ കഠിന തടവും 5000 രൂപ പിഴയുമാണ് കോഴിക്കോട് വിജിലന്‍സ് കോടതി 2006 നവംബര്‍ 11 ന് വിധിച്ചത്. അഴിമതി വിരുദ്ധ നിയമത്തിലെ ഏഴാം വകുപ്പ് ഉപയോഗിച്ച് ശിക്ഷ നല്‍കണമെങ്കില്‍ കൈക്കൂലി വാങ്ങിയെന്നതിന് തെളിവ് ഉണ്ടായിരിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.ഹര്‍ജിക്കാരനായ ഡോക്ടറുടെ മേശയുടെ മുകളില്‍ പേപ്പര്‍ വെയിറ്റ് വെച്ചനിലയിലാണ് പണം കണ്ടെത്തിയതെന്നാണ് വിജിലന്‍സിന്റെ കുറ്റപത്രം. പ്രോസിക്യൂഷന്‍ വാദവും ഇത് തന്നെയാണ്. ഇതംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായിരിക്കെ ഡോ. പ്രകാശ് പൈ ഒരു ശസ്ത്രക്രിയക്ക് 2,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും രോഗിയുടെ ബന്ധു ഇക്കാര്യം വിജിലന്‍സ് അധികൃതരെ അറിയിച്ച് കെണിയൊരുക്കി ഡോക്ടറെ പിടികൂടിയെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ഇതേ തുടര്‍ന്ന് പ്രകാശ് പൈയെ സര്‍വ്വീസില്‍ നിന്ന് ഏറെക്കാലം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Keywords: HC cancels verdict against Dr. Prakash Pai, Corruption, HC cancels verdict against Dr. Prakash Pai, Advertisement Butterfly.
Advertisement: