കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ ഉടന്‍ യാഥാര്‍ഥ്യമാക്കണം
Nov 30, 2011, 19:33 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ കെഎസ്ആര്‍ടിസി സബ്ഡിപ്പോ ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് സിപിഎം കാഞ്ഞങ്ങാട് ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലക്ക് അനുവദിച്ച സബ് ഡിപ്പോ കാഞ്ഞങ്ങാട് നഗരസഭയുടെയും യുഡിഫ് സര്‍ക്കാരിന്റെയും അനാസ്ഥമൂലം ഇതുവരെ തുറക്കാനായിട്ടില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ സ്തംഭിച്ച നിലയിലാണ്. ജനപ്രതിനിധികളുടെയും തദേശഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നിര്‍മിക്കുന്ന സബ്ഡിപ്പോ കാഞ്ഞങ്ങാട് നഗരത്തിന്റെ വികസനത്തില്‍ നാഴികക്കല്ലാകും. മലയോരജനതയുടെ യാത്രാക്ലേശങ്ങള്‍ക്കും സബ്ഡിപ്പോ യാഥാര്‍ഥ്യമാകുന്നതോടെ പരിഹാരം കാണാനാകും. സര്‍ക്കാരും നഗരസഭയും കാട്ടുന്ന അനാസ്ഥ അവസാനിപ്പിച്ച് ഡിപ്പോ യാഥാര്‍ഥ്യമാക്കണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
കേരളജനതയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളോട് സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് റെയില്‍വേ മേല്‍പാലം യാഥാര്‍ഥ്യമാക്കാനുള്ള നടപടി സ്വീകരിക്കുക, കാഞ്ഞങ്ങാട്- കാണിയൂര്‍ റെയില്‍പാത നിര്‍മാണം ആരംഭിക്കുക, ഡിഎംഒ ഓഫീസ് കാഞ്ഞങ്ങാട് നിന്നും മാറ്റാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

Keywords: Kasaragod, Kanhangad, KSRTC