ഹര്‍ത്താല്‍ അക്രമം: സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ അറസ്റ്റില്‍
Oct 2, 2012, 12:36 IST
കാഞ്ഞങ്ങാട്: ഹര്‍ത്താലിനോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ അക്രമ സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം-ഡി.വൈ.എഫ്.ഐ. നേതാക്കളെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തു.
സി.പി.എം. ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി. അപ്പുക്കുട്ടന്‍, കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി എം. പൊക്ലന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ചെറക്കോട്ട് കുഞ്ഞിക്കണ്ണന്‍, ഡി.വി. അമ്പാടി, മത്സ്യത്തൊഴിലാളി നേതാവ് കാറ്റാടി കുമാരന്‍, ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ. രാജ്‌മോഹനന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി എ.വി. സജ്ജയന്‍, ജില്ലാ കമ്മിറ്റിയംഗം ശിവജി വെള്ളിക്കോത്ത്, ഓട്ടോറിക്ഷ യൂണിയന്‍ നേതാവ് നെല്ലിക്കാട്ട് കുഞ്ഞമ്പു, മൂലക്കണ്ടം പ്രഭാകരന്‍, അനില്‍കുമാര്‍, സുഭാഷ് കാറ്റാടി, രതീഷ് നെല്ലിക്കാട് എന്നിവരാണ് അറസ്റ്റിലായത്.
എം.എസ്.എഫ്. പ്രവര്‍ത്തകന്‍ തളിപ്പറമ്പ് അരിയിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സി.പിഎം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിലാണ് അക്രമ സംഭവങ്ങള്‍ നടന്നത്. പോലീസ് ജീപ്പിന് നേരെ കല്ലെറിയുകയും പുതിയകോട്ടയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതികളാണ് അറസ്റ്റിലായവര്‍.

Keywords: Harthal, Clash, CPM, DYFI, Leaders, Arrest, Kanhangad, Kasaragod, Kerala, Malayalam news