മകന്റെയും മരുമകളുടെയും പീഡനം: വൃദ്ധ കോടതിയില്‍
May 18, 2012, 12:30 IST
കാഞ്ഞങ്ങാട് : സ്വത്തിന്റെ പേരില്‍ മകനും ഭാര്യയും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഭര്‍ത്താവ് മദ്യപിച്ചുവന്ന് ഉപദ്രവിക്കുകയാണെന്നും കാണിച്ച് വൃദ്ധമാതാവ് കോടതിയില്‍ ഹരജി നല്കി.
മാലോം ചുള്ളിയിലെ ചിന്നമ്മയാണ് (64),മകന് ബിജു ജോസഫ് (40), ഭാര്യ സുജാത (27) എന്നിവര്‍ക്കും ഭര്‍ത്താവ് ജോസഫിനുമെതിരെ ഹൊസ്ദുര്‍ഗ് ജുഡീ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്. മാലോം വില്ലേജില്‍ ചിന്നമ്മക്ക് രണ്ടര ഏക്കര്‍ സ്ഥലമുണ്ട്. ഈ സ്ഥലം തന്റെ പേരില്‍ ലഭിക്കാന്‍ ബിജു ചിന്നമ്മയെ നിര്‍ബന്ധിച്ചുവരികയാണ്.

ഇതിന് വഴങ്ങാത്തതിന്റെ പേരില്‍ ബിജുവും ഭാര്യ സുജാതയും ചിന്നമ്മയെ പീഡിപ്പിക്കുകയാണെന്നാണ് ഹര്‍ജിയിലുള്ളത്. ഇതിന് പുറമെയാണ് ഭര്‍ത്താവ് ജോസഫ് ചിന്നമ്മയെ മദ്യ ലഹരിയില്‍ ഉപദ്രവിക്കുന്നത്. ഹരജി സ്വീകരിച്ച കോടതി ബിജു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്കി.
Keywords: Kasaragod, Kanhangad, Court, Harrasment