പയ്യന്നൂര്‍ ഹക്കീം വധക്കേസ് സി.ബി.ഐക്ക്
Sep 8, 2015, 18:48 IST
കൊച്ചി: (www.kasargodvartha.com 08/09/2015) പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ ഹക്കീമിനെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹക്കീമിന്റെ ഭാര്യ സീനത്ത് ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.
2014 ഫെബ്രുവരി 10നാണ് കൊറ്റി മസ്ജിദിനുള്ളിലെ മദ്രസ കെട്ടിടത്തിന് പിന്നില്‍ ഹക്കീമിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും തുമ്പുണ്ടാക്കാന്‍ സാധിച്ചില്ല.
ഹക്കീം വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വന്‍ സമര പരിപാടികളാണ് പയ്യന്നൂരില്‍ നടന്നത്. പോലീസ് സ്‌റ്റേഷനുമുന്നില്‍ ആഴ്ചകള്‍ നീണ്ട രാപകല്‍ സത്യാഗ്രഹ സമരവും സംഘടിപ്പിച്ചിരുന്നു. ഇതിനിടെ കേസന്വേഷണം സി.ബി.ഐ.ക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവായെങ്കിലും സി.ബി.ഐ അന്വേഷണം ഏറ്റെടുത്തിരുന്നില്ല.

Keywords : Kochi, Murder-case, CBI, Investigation, Kasaragod, Kanhangad, Kerala, High-Court, Hakeem Murder.