city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹജ്ജ് ക്ലാസ്സുകള്‍ വെളളിയാഴ്ച മുതല്‍

കാസര്‍കോട്: (www.kasargodvartha.com 20/05/2015) സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുവാന്‍ തെരഞ്ഞെടുക്കപ്പെട്ട ഹജ്ജാജിമാര്‍ക്കുളള രണ്ടാം ഘട്ട സാങ്കേതിക ക്ലാസ്സുകള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി മെയ് 22മുതല്‍ 24 വരെ തീയതികളില്‍ നടക്കും.

മെയ് 22ന് വൈകുന്നേരം നാല് മണിക്ക് തൃക്കരിപ്പൂര്‍ വടക്കേ കൊവ്വല്‍ മദ്രസ്സയിലും 23ന് രാവിലെ 10മണിക്ക്  കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളിലും ഉച്ചയ്ക്ക് 2 മണിക്ക്  ഉപ്പള ബന്തിയോട് ബദരിയ്യ മദ്രസ്സാ ഹാളിലും  24ന് രാവിലെ 10മണിക്ക് കാഞ്ഞങ്ങാട് സംയുക്ത  ജമാഅത്ത് ഓഡിറ്റോറിയത്തിലും  നടക്കും.  വിവിധയിടങ്ങളിലെ  ക്ലാസ്സുകള്‍ എംഎല്‍എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍ റസാഖ്, ഹാന്റ്ക്രാഫ്റ്റ് ഡലവപ്‌മെന്റ്  കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം ബാപ്പു മുസ്ല്യാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
ഹജ്ജ് ക്ലാസ്സുകള്‍ വെളളിയാഴ്ച മുതല്‍

കാഞ്ഞങ്ങാട്  സംയുക്ത ജമാഅത്ത്  പ്രസിഡണ്ട്  മെട്രോ മുഹമ്മദ് ഹാജി, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുളള തുടങ്ങിയവര്‍ സംബന്ധിക്കും. ക്ലാസ്സുകള്‍ക്ക് ജില്ലാ ട്രയിനര്‍ എന്‍.പി സൈനുദ്ദീന്‍ നേതൃത്വം നല്‍കും. ക്ലാസ്സുകള്‍ നടക്കുന്ന മേഖലകളിലെ ഹജ്ജാജിമാര്‍  കൃത്യസയമത്ത് തന്നെ അതാതിടങ്ങളിലെ  ക്ലാസ്സുകളില്‍ പങ്കെടുക്കണം. ക്ലാസ്സില്‍  ഹാറ്റ് കാര്‍ഡ് വിതരണം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍  ഹജ്ജ് ട്രയിനര്‍മാരില്‍ നിന്നും അറിയാം.  കാസര്‍കോട് മേഖലയിലുളളവര്‍  9446111188, 9447361652, 9746540218, 9633644663, നമ്പറുകളിലും മഞ്ചേശ്വരം  ഭാഗത്തുളളവര്‍  9446411353, കാഞ്ഞങ്ങാട് മേഖലയിലുളളവര്‍ 9495459476  9605035135 നമ്പറുകളിലും  തൃക്കരിപ്പൂര്‍ മേഖലയിലുളളവര്‍  9447020830 നമ്പറിലും ബന്ധപ്പെടണം.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Kasaragod, Kerala, Study class, Kanhangad,  Hajj, Friday. 


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia