city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹജ്ജ് സാങ്കേതിക പഠന ക്‌ളാസു­കള്‍ ചൊ­വ്വാഴ്ച മുതല്‍

ഹജ്ജ് സാങ്കേതിക പഠന ക്‌ളാസു­കള്‍ ചൊ­വ്വാഴ്ച മുതല്‍
കാസര്‍കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പോകുന്നവര്‍ക്കുള്ള രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പഠന ക്‌ളാസ് മൂന്ന് ദിവസ­ങ്ങ­ളി­ലാ­യി ന­ട­ക്കും. ജില്ലയിലെ ഹാജിമാര്‍ ഏതെങ്കിലും ഒരു ക്‌ളാസില്‍ നിര്‍ബന്ധമായും പങ്കെടുക്ക­ണം.

ചൊ­വ്വാഴ്ച(18)കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ നൂറുല്‍ ഇസ്ലാം മദ്രസഹാള്‍, 19ന് തൃക്കരിപ്പൂര്‍ വള്‍വക്കാട് അന്‍വറുല്‍ ഇസ്ലാം മദ്രസ ഹാള്‍, 23ന് കാസര്‍കോട് ചെര്‍ക്കള ഖുവത്തുല്‍ ഇസ്ലാം മദ്രസ ഹാള്‍ എന്നിവിടങ്ങളി­ലാ­യി­രിക്കും ക്‌ളാസുകള്‍.

രാവിലെ ഒന്‍പതിന് ക്‌ളാ­സ് ആ­രം­ഭിക്കും. ആദ്യ സാങ്കേതിക പഠന ക്‌ളാസിലും മെഡിക്കല്‍ പരിശോധയിലും പങ്കെടുത്ത് ഹെല്‍ത്ത് ആന്റ് ട്രെയിനിംഗ് കാര്‍ഡ് പൂരിപ്പിക്കാത്ത ഹാജിമാര്‍ കാര്‍ഡ് കൊണ്ടുവ­ര­ണം.

കൂ­ടുതല്‍ വിവര­ങ്ങള്‍­ക്ക് ഹജ്ജ് ചീഫ് ട്രെയി­ന­റു­മാ­യി ബ­ന്ധ­പ്പെടുക 9497138738.

Keywords:  Hajj-class, Kasaragod, Kanhangad, Cherkala, Medical-camp, class

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia