വിവാഹത്തലേന്ന് ഒരുക്കിയ ഭക്ഷണത്തില്‍ പെരിച്ചാഴി രോമം
Aug 18, 2014, 16:32 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.08.2014) വിവാഹത്തലേന്ന് ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ഭക്ഷണത്തില്‍ പെരുച്ചാഴി രോമം കണ്ടെത്തി. ഓഗസ്റ്റ് 16ന് രാത്രിയിലാണ് നവദമ്പതികളുടെ വീട്ടിലെത്തിച്ച ഭക്ഷണത്തില്‍ പെരുച്ചാഴിയുടെ രോമം കണ്ടെത്തിയത്.
വിവാഹത്തലേന്ന് വീട്ടിലെത്തുന്നവര്‍ക്ക് വേണ്ടിയുള്ള ഭക്ഷണം ഓഡിറ്റോറിയത്തില്‍ നിന്നുമാണ് ഉണ്ടാക്കിയത്. ചോറിനൊപ്പം വിളമ്പിയ പോത്തിറച്ചി കറിയിലാണ് രോമം കണ്ടെത്തിയത്. പാണത്തൂര്‍ സ്വദേശികളാണ് ഭക്ഷണം തയ്യാറാക്കിയത്.
കറിക്ക് വെള്ളമെടുത്ത ടാങ്ക് പരിശോധിച്ചപ്പോള്‍ രണ്ട് പെരുച്ചാഴികളെ ചത്ത നിലയിലും കണ്ടെത്തി. ഈ വിവരം ഓഡിറ്റോറിയം ഉടമ വിവാഹ വീട്ടുകാരെ അറിയിക്കുകയും കൊടുത്തയച്ച ഭക്ഷണം തിരിച്ചു കൊണ്ടുവരികയുമായിരുന്നു. പിന്നീട് ഭക്ഷണം കുഴിച്ചുമൂടുകയായിരുന്നു.