പാമ്പുകടിയേറ്റ ഹഫീഫ് ജയിച്ചു; വെള്ളിക്കോത്തിന് നൂറുമേനി
May 31, 2012, 16:11 IST
Hafeef |
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മാത്സ്, എന്നീ പരീക്ഷകള്‍ എഴുതാനായി. മാത്സ് പരീക്ഷ കഴിഞ്ഞ അന്ന് രാത്രി പള്ളിയില്‍ നിസ്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഹഫീഫിനെ റോഡരികില്‍വെച്ചാണ് പാമ്പ് കടിയേറ്റത്. ഹഫീഫിനെ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ കൊണ്ടുപോയി. അന്ന് രാത്രി നീലേശ്വരത്തെ സ്വകാര്യ ക്ലിനിക്കില്‍ കൊണ്ടുപോയ ഹഫീഫിനെ അന്ന് വളരെ വൈകി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരീക്ഷ എഴുതണമെന്ന ആഗ്രഹം കൊണ്ട് അന്ന് രാത്രി തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് വാങ്ങി ഹഫീഫ് വീട്ടിലേക്ക് മടങ്ങിയെങ്കിലും കാല് നീര് വെച്ച് വീര്‍ക്കുകയും കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് പരിയാരം ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവന്നു. പരിയാരം ആശുപത്രിയില്‍ പത്ത് ദിവസമാണ് ചികിത്സയില്‍ കഴിഞ്ഞത്. അഞ്ച് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സോഷ്യല്‍ സയന്‍സ്, ഐടി എന്നീ വിഷയങ്ങളാണ് പാമ്പുകടിയേറ്റതുമൂലം എഴുതാന്‍ കഴിയാതിരുന്നത്. റിസല്‍ട്ട് വന്നപ്പോള്‍ വെള്ളിക്കോത്ത് ഹൈസ്ക്കൂളിലെ പരീക്ഷയെഴുതിയ 155 പേരില്‍ ഒരാള്‍ പരാജയപ്പെട്ടിരുന്നു. അത് ഹഫീഫായിരുന്നു. ഹഫീഫിന്റെ തോല്‍വി മൂലം വെള്ളിക്കോത്ത് ഹൈസ്ക്കൂളിന്റെ നൂറ് ശതമാനം വിജയമെന്ന ഏറെക്കാലത്തെ പ്രതീക്ഷയ്ക്ക് മങ്ങനേല്ക്കുകയായിരുന്നു. ഒടുവില്‍ സേ പരീക്ഷയില്‍ വാശി തീര്‍ക്കുകയായിരുന്നു ഹഫീഫ്. അഞ്ച് വിഷയങ്ങളിലും സേ പരീക്ഷയെഴുതി ഉന്നത പഠനത്തിന് അര്‍ഹതനേടി ഹഫീഫ്. സേ പരീക്ഷയുടെ റിസല്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഏതായാലും ഹഫീഫ് വെള്ളിക്കോത്ത് ഹൈസ്ക്കൂളിന്റെ മാനം കാത്തു. കാഞ്ഞങ്ങാട് സിറ്റിഗോള്ഡിലെ ജീവനക്കാരന് അബൂബക്കറിന്റെയും ഫാത്തിമയുടെയും മകനാണ്.
Keywords: Hafeef, SSLC, GHSS Bellikoth, Kanhangad, Kasaragod