എച്ച്1 എന്‍1: നാലുപേര്‍ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍
Jun 27, 2012, 15:44 IST
കാഞ്ഞങ്ങാട്: എച്ച്1 എന്‍ 1 പനിബാധിച്ചവരെന്ന് സംശയിക്കപ്പെടുന്ന നാല് പേര് കൂടി ജില്ലാശുപത്രിയില്‍ ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തില്‍. കടുത്ത പനിയും വിറയലും ബാധിച്ച ഇവരെ മറ്റ് രോഗികളില്‍നിന്നും അകറ്റിനിര്‍ത്തി പ്രത്യേക വിഭാഗത്തില്‍ കിടത്തി ചികിത്സ നടത്തിവരികയാണ്.
നാല് പേരുടെയും തൊണ്ടയിലെ സ്രവം പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ എച്ച്1 എന്‍1 ആണൊയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു. മലമ്പനി ബാധിച്ച് മറ്റൊരാളെയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ മറ്റുതരത്തിലുള്ള പനികള്‍ ബാധിച്ചും നിരവധി പേര് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഹൊസ്ദുര്‍ഗ് താലൂക്കിലെ തീരപ്രദേശങ്ങളില്‍ നിന്നും മലയോര പ്രദേശങ്ങളില്‍ നിന്നുമാണ് പനി ബാധിച്ച് ജില്ലാശുപത്രിയില്‍ ചികിത്സതേടിയെത്തുന്നത്. ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡും കുട്ടികളുടെ വാര്‍ഡും പുരുഷന്മാരുടെ വാര്‍ഡുമൊക്കെ പനി ബാധിതരെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ദിനംപ്രതി നൂറ് കണക്കിന് ആളുകളാണ് പനി ബാധിച്ച് ജില്ലാശുപത്രിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
ആശുപത്രിയിലെ ഒ പി വിഭാഗങ്ങളില്‍ ഇന്നും രോഗികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അതെസമയം മതിയായ ഡോക്ടര്‍മാരില്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാഴ്ത്തുന്നു. ജില്ലാശുപത്രിയിലെ മുഴുവന്‍ ഒ പി വിഭാഗങ്ങളിലും പലപ്പോഴും ഡോക്ടര്‍മാര്‍ ഇല്ലെന്ന കാരണത്താല്‍ രോഗികള്‍ക്ക് മടങ്ങിപ്പോകേണ്ടിവരുന്നുണ്ട്. ഇപ്പോഴത്തെ അടിയന്തിര സാഹചര്യത്തില്‍ ജില്ലാശുപത്രിയിലെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണമെന്നുമുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.

Keywords: H1N1, District hospital, Kanhangad, Kasaragod