വ്യാജ മദ്യ റെയ്ഡിനിടെ എക്‌സൈസിന് ലഭിച്ചത് നാടന്‍ തോക്കും തിരയും
May 5, 2015, 23:40 IST
രാജപുരം: (www.kasargodvartha.com 05/05/2015) വ്യാജ മദ്യ റെയ്ഡിനിടെ എക്‌സൈസിന് ലഭിച്ചത് നാടന്‍ തോക്കും തിരയും. സംഭവവുമായി ബന്ധപ്പെട്ട് രാജപുരം കള്ളാര്‍ കപ്പള്ളിയിലെ സി. ചന്ദ്രനെ (32) ഹൊസ്ദുര്‍ഗ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിനോദ് ബി. നായരും സംഘവും അറസ്റ്റ് ചെയ്തു.
വീട്ടു വളപ്പില്‍ സൂക്ഷിച്ച നിലയിലായിരുന്നു തോക്കും തിരകളും. രാജപുരം, കള്ളാര്‍ ഭാഗങ്ങളില്‍ വ്യാപകമായി വ്യാജമദ്യ വില്‍പന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് എക്‌സൈസിന് തോക്കും തിരകളും ലഭിച്ചത്.
എക്‌സൈസ് സംഘത്തില്‍ അസി. ഇന്‍സ്‌പെക്ടര്‍ കെ.കെ വേലായുധന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. സുരേന്ദ്രന്‍, പി. ഗോവിന്ദന്‍, എ.ടി ധന്യ, ഡ്രൈവര്‍ കെ. വേണുഗോപാല്‍ എന്നിവരും ഉണ്ടായിരുന്നു.

Keywords : Rajapuram, Kasaragod, Kanhangad, Kerala, Gun, C Chandran, Kallar, Excise Raid.