'ഗ്രീന്‍ കാസര്‍കോട്': കാഞ്ഞങ്ങാട്ടും ഉജ്ജ്വല തുടക്കം
Aug 20, 2013, 17:58 IST
കാഞ്ഞങ്ങാട്: ഗ്രീന്‍ കാസര്‍കോട് എന്ന പേരില്‍ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലത്തില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശുചിത്വ കൂട്ടായ്മ തുടക്കമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍, വ്യാപാരി വ്യവസായികള്‍, ട്രേഡ് യൂണിയന് സംഘടനകള്‍, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍, കലാലയങ്ങള്‍, റസിഡന്‍സ് അസോസിയേഷന് എന്നിവ കൈകോര്‍ത്താണ് ശുചിത്വ യഞ്ജം ജില്ലയില്‍ ആരംഭിച്ചത്.
കാഞ്ഞങ്ങാട് നഗരസഭാതല ശുചിത്വ കൂട്ടായ്മ ഇ. ചന്ദ്രശേഖരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ ഹസീനാ താജുദ്ദീന് അധ്യക്ഷത വഹിച്ചു. പ്രഭാകരന് വാഴുന്നോറടി, ടി. അബൂബക്കര്‍ ഹാജി, എല്‍. സുലൈഖ, പി. ശോഭ, ടി. കുഞ്ഞികൃഷ്ണന്, ടി. റംസാന്, ടി.കെ വത്സല, ദിവ്യ, മോഹനന്, സി. ശ്യാമള, ടി.വി ശൈലജ, സുബൈദ, കുസുമം, എച്ച്. ശിവദത്ത് എന്നിവര്‍ പ്രസംഗിച്ചു. എ. ഡി.എം. എച്ച്. ദിനേശന് സ്വാഗതം പറഞ്ഞു.
തിങ്കളാഴ്ച രാവിലെ പുതിയകോട്ട മാന്തോപ്പ് മൈതാനിയിലാണ് ശുചിത്വ കൂട്ടായ്മയ്ക്ക് തുടക്കമായത്. അഞ്ചു മേഖലകളായി തിരിച്ച് ഓരോ മേഖലയിലും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനം നടത്തി വരുന്നത്. അലാമിപ്പളളി-പുതിയകോട്ട, പുതിയകോട്ട-കൈലാസ് തീയേറ്റര്‍, കൈലാസ് തിയേറ്റര്‍-കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ്, ബസ് സ്റ്റാന്റ്-നോര്‍ത്ത് കോട്ടച്ചേരി എന്നീ ക്രമത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
അലാമിപ്പളളി-ഹൊസ്ദുര്‍ഗ് മേഖലയില്‍ കുടുംശ്രീ, ഹൊസ്ദുര്‍ഗ്-കൈലാസ് മേഖലയില്‍ എന്‍.എസ്.എസ്, കൈലാസ് മുതല്‍ ട്രാഫിക് ജംഗ്ഷന് വരെ നഗരസഭാ തൊഴിലാളികള്‍, ട്രാഫിക് മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെ ഓട്ടോ തൊഴിലാളികളും വ്യാപാരികളും എന്നിങ്ങനെയാണ് പ്രവര്‍ത്തനം. ജനപ്രതിനിധികള്‍, സ്റ്റുഡന്റ് പോലീസ്, എന്‍.എസ്.എസ്, എന്‍.സി.സി, കുടുംബശ്രീ, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ആശാ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളാകുന്നുണ്ട്. വിദ്യാലയങ്ങള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ശുചിയാക്കും.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ തന്നെയാണ് ശുചിയാക്കുക. ഉറവിട മാലിന്യങ്ങള്‍ അതാത് സ്ഥലത്തു തന്നെ സംസ്കരിക്കും.
Also Read: കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് ഹബീബ മാതാവിനയച്ച എസ്.എം.എസുകള്‍
Keywords : Kanhangad, Municipality, Cleaning, Kanhangad-town, Kasaragod, Kerala, School, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.