'പെന്‍ഷന്‍ പ്രായം ഘട്ടം ഘട്ടമായി ഉയര്‍ത്തുമോയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം'
Apr 4, 2012, 12:16 IST
കാഞ്ഞങ്ങാട്: പെന്‍ഷന്‍ പ്രായം ഈ ഗവണ്‍മെന്റ് കാലാവധി പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് ഘട്ടം ഘട്ടമായി ഉയര്‍ത്തുമോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്(എസ്) സംസ്ഥാന പ്രസിഡന്റ് സന്തോഷ്കാല ആവശ്യപ്പെട്ടു.
55ല്‍ നിന്നും 56 ആക്കുകയും, ആയുര്‍വ്വേദ ഡിപ്പാര്‍ട്ട്മെന്റ് ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കുകയും ചെയ്തിരിക്കുകയാണിപ്പോള്‍. എന്നാല്‍ ഇത് തുടര്‍ന്നും യുഡിഎഫിന്റെ നയമായി സ്വീകരിക്കുമോയെന്ന് കേരളത്തിലെ യുവാക്കള്‍ക്ക് ആശങ്കയുണ്ട്. ആയുര്‍ദൈര്‍ഘ്യത്തിന്റെയും ജനസംഖ്യയുടെയും കണക്കുകള്‍ പറഞ്ഞ് ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയ കേരളത്തിലെ യുവ സമൂഹം വേഴാമ്പലിനെ പോലെ എംപ്ളോയ്മെന്റില്‍ പേര് രജിസ്റര്‍ ചെയ്ത് കാത്തിരിക്കുന്നു. ലാസ്റ് ഗ്രേഡ് നിയമനത്തില്‍ പോലും ഒന്നേകാല്‍ ലക്ഷം പേര്‍ വരെയും ടെസ്റിനും ഇന്റര്‍വ്യൂനും സാക്ഷിയാകുന്ന കേരളത്തില്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിച്ചാല്‍ ഈ യുവജന വിഭാഗത്തിന്റെ ജീവിതനിലവാരം താറുമാറാകും.
ഈ വിഷയത്തില്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെ പോലെത്തന്നെ യുഡിഎഫിലെ യുവജന സംഘടനകളും ഗവണ്‍മെന്റിന്റെ കുഴലൂത്തുകാരായി മാറുന്നത് യുവജന വഞ്ചനയാണ്. യുഡിഎഫിന്റെ യുവജന നേതാക്കന്മാര്‍ക്ക് കേരളത്തിലെ യുവചേതനയുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിലോ അവരുടെ സര്‍ഗ്ഗാത്മകത ഉയര്‍ത്തുന്നതിലോ താല്‍പര്യമില്ല. യുവജനദ്രോഹ നയത്തിനെതിരെ കേരളത്തില്‍ മറ്റ് സംഘടനകളോടൊപ്പം യൂത്ത് കോണ്‍ഗ്രസ്സും ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. പോലീസിനെ ഉപയോഗിച്ച് മര്‍ദ്ദിച്ച് ഒതുക്കാനാണ് ഭാവമെങ്കില്‍ യുഡിഎഫ് ഗവണ്‍മെന്റിന് വലിയ വില നല്‍കേണ്ടി വരും.
Keywords: Govt must clear pension plan, Youth congress, Kanhangad, Kasaragod