സ്കൂള്‍ ക്രിക്കറ്റ്; ഗവ.ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ചാമ്പ്യന്മാര്
Oct 25, 2012, 12:30 IST
നീലേശ്വരം : കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിച്ച ജില്ലാതല സ്കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കാഞ്ഞങ്ങാട് മേഖലയില്‍ ഗവ: ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ദുര്‍ഗ ഹയര്‍ സെക്കന്ററി സ്കൂളിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.
വിജയികള്‍ക്കുള്ള ക്രിക്കറ്റ് കിറ്റ് മുന്‍ രഞ്ജി താരം പി. മനോജ് വിതരണം ചെയ്തു.ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ടി.എം.ഇഖ്ബാല്‍, കെ.എം.അബ്ദുര്‍ റഹ്മാന്, എന്‍.എം.സലീം, കെ.ടി. നിയാസ്, അന്‍സാര്‍ പള്ളം, മന്‍സൂര്‍ അടുക്കത്തുവയല്‍, കാസിം കാഞ്ഞങ്ങാട്, വിജയന് മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Keywords : Kanhangad, School, Cricket Tournament, Govt.Fisheries- School, Cheruvathur, Winner, Neeleswaram, Kasaragod, District, Kerala