സര്‍ക്കാര്‍ അറിയിപ്പുകള് 30.04.2014
Apr 30, 2014, 15:40 IST
(www.kasargodvartha.com 30.04.2014)
ജില്ലയില്‍ ബാങ്കുകള്‍ 4502.16 കോടി വായ്പ നല്‍കും
നടപ്പ് സാമ്പത്തിക വര്‍ഷം ജില്ലയില്‍ വിവിധ ബാങ്കുകള്‍ മുഖേന 4502.16 കോടി രൂപ വായ്പ വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്ന ജില്ലാ തല ക്രഡിറ്റ് പ്ലാനിന് അംഗീകാരം നല്കി. മുന്‍ഗണനാമേഖലയില്‍ 2917.46 കോടി രൂപയാണ് വിതരണം ചെയ്യുക. ഇതില്‍ 1756.48 കോടി രൂപ കാര്‍ഷിക മേഖലയ്ക്കും 539.98 കോടി മൈക്രോ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കുമാണ് നല്‍കുക. മറ്റു വായ്പകള്‍ക്കായി 1584.70 കോടി രൂപയാണ് വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടിട്ടുളളത്. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ബാങ്കിംഗ് ഉപദേശകസമിതി യോഗമാണ് ക്രഡിറ്റ് പ്ലാനിന് അംഗീകാരം നല്‍കിയത്. കമ്മിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അദ്ധ്യക്ഷത വഹിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസി. ജനറല്‍ മാനേജര്‍ രവീന്ദ്രന്, നബാര്‍ഡ് എ.ജി.എം എന്‍.ഗോപാലന്, ലീഡ് ജില്ലാ ബാങ്ക് ചീഫ് മാനേജര്‍ എം. അജിത്കുമാര്‍ മേനോന്, സിന്‍ഡിക്കേറ്റ് ബാങ്ക് ചീഫ് മാനേജര്‍ കെ. ശ്രീകുമാര്‍, മറ്റു ബാങ്കുകളുടെ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍ പ്രവേശനം
കാഞ്ഞങ്ങാട് ഗവ. റീജിയണല്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ ഫോര്‍ ഗേള്‍സിലേക്ക് ഈ വര്‍ഷത്തെ എട്ടാം ക്ലാസ്സിലേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത മത്സ്യതൊഴിലാളികളുടെ ഏഴാം ക്ലാസ്സ് പാസ്സായ പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. അപേക്ഷാ ഫോറം മീനാപ്പീസിലുളള സ്കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് അഞ്ചിനകം സ്കൂള്‍ ഓഫീസില്‍ ലഭിക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467- 220394
വൈദ്യുതി മുടങ്ങും
അടിയന്തിര അറ്റകുറ്റപണി കാരണം മെയ് ഒന്നിന് രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ചെറുവത്തൂര്‍, വെസ്റ്റ് എളേരി, തൃക്കരിപ്പൂര്‍ എന്നീ സബ് സ്റ്റേഷനുകളില്‍ നിന്നുളള 11 കെ.വി ഫീഡറുകളില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യതയുളളതായി കെ.എസ്.ഇ.ബി അസിസ്റ്റന്റ എഞ്ചിനീയര്‍ അറിയിച്ചു.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
എളേരിത്തട്ട് ഇ.കെ.എന്‍.എം. ഗവ. കോളേജില്‍ 1984 ല്‍ അഡ്മിഷന് നേടിയ പ്രീ-ഡിഗ്രി ബാച്ചിന്റെ കുടുംബ സംഗമം നടത്തുന്നതിനുളള ആലോചനായോഗം മെയ് 9ന് രണ്ട് മണിക്ക് കോളേജില്‍ ചേരും. ബന്ധപ്പെടേണ്ട നമ്പര്‍ 9495794872,9961502364, 9495790461.
വിമുക്തഭടന്മാരെ നിയമിക്കുന്നു
ഇ.സി.എച്ച്.എസ് കണ്ണൂര്‍ സ്റ്റേഷന് സെല്‍ വിവിധ ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കുകളിലേക്ക് വിവിധ തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുളള വിമുക്തഭടന്മാരില് നിന്ന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം മെയ് 10 ന് രാവിലെ 9 മണിക്ക് കണ്ണൂര്‍ ഡി.എസ്.സി സെന്റര്‍ സുവനീര്‍ ഹാളില്‍ നടത്തുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റേഷന് സെല്‍ (ഇ.സി.എച്ച്.എസ്) കണ്ണൂര്‍, 0497 2769191 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. www.echs.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്
ഇംഹാന്‍സ് സാമൂഹിക മാനസികാരോഗ്യ പരിപാടി
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മെയ് 3,17,24,31 തീയ്യതികളില്‍ ഇംഹാന്‍സ് മാനസികാരോഗ്യ പരിപാടി സംഘടിപ്പിക്കും. ഉദുമ പി.എച്ച്.സി യില്‍ മെയ് 1, ചിറ്റാരിക്കല്‍ പി.എച്ച്.സി യില്‍ മെയ് 2 തീയതികളില്‍ പരിപാടി നടത്തും. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 8ന് മംഗല്പാടി, 9ന് പനത്തടി, മെയ് 13ന് ബേഡഡുക്ക, 14ന് ബദിയടുക്ക, 15ന് കുമ്പള, 20ന് മഞ്ചേശ്വര്, 22ന് മുളിയാര്‍, 23ന് ചെറുവത്തൂര്‍, 27 ന് പെരിയ എന്നിവിടങ്ങളിലും മെയ് 16 ന് നീലേശ്വരം താലൂക്കാശുപത്രിയിലും, 28ന് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലും മാനസികാരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9745708655.
പരിശീലന പരിപാടി സംഘടിപ്പിച്ചു
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സുസ്ഥിര വരുമാന പദ്ധതി സ്വയം സഹായ സംഘങ്ങള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ചടങ്ങില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.മിനി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയില്‍ ഓരോ കുടുംബത്തിലും സ്ഥായിയായ വരുമാന വര്‍ദ്ധനവിന് സഹായകമാകുന്ന തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സ്വയം സഹായ സംഘങ്ങള്‍ക്ക് പദ്ധതികള്‍ ആരംഭിക്കുന്നതിനുളള പരിശീലനവും ധനസഹായവും നല്കുന്ന പദ്ധതിയാണ് സുസ്ഥിര വരുമാന പദ്ധതി. പദ്ധതിയുടെ നടപടിക്രമങ്ങള്‍, പ്രോജക്ടുകളുടെ നടത്തിപ്പ് എന്നീ വിഷയങ്ങളില്‍ ജോയിന്റ് ബി.ഡി.ഒ ബി.ടി സുഗുണന്, വ്യവസായ വികസന ഓഫീസര്‍ അശോക്, അജി.ടി, മുളേളരിയ കെ.ഡി.സി ബാങ്ക് സീനിയര്‍ മാനേജര്‍ ഇ. ജനാര്ദ്ദനന് എന്നിവര്‍ ക്ലാസ്സുകള്‍ നടത്തി. എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (ഹൗസിംഗ്) ടി. അജി സ്വാഗതവും, വനിതാക്ഷേമ ഓഫീസര്‍ നൂതനകുമാരി നന്ദിയും പറഞ്ഞു.
പ്ലംബര്‍മാരുടെ പാനല്‍
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്, ബേഡഡുക്ക, മുളിയാര്‍ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ ഭാഗമായി കിണര്‍ റീചാര്‍ജിംഗ് പ്രവൃത്തി ചെയ്യുന്നതിന് പ്ലംബര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. താല്‍പ്പര്യമുളള പ്ലംബര്‍മാര്‍ മെയ് അഞ്ചിനകം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ സോഷ്യല്‍ മൊബിലൈസേഷന്‍ വളണ്ടിയറുമായി ബന്ധപ്പെടണം. മൊബൈല്‍ നമ്പര്‍ 9048291098.
കാറ്റടിക്കാന്‍ സാധ്യത
അടുത്ത 24 മണിക്കൂറിനുളളില്‍ കേരളതീരങ്ങളിലും ലക്ഷ്വദ്വീപ് പ്രദേശങ്ങളിലും വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീ മുതല്‍ 55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് കണ്ട്രോള് റൂമില്‍ നിന്നും അറിയിച്ചു.
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്
സാങ്കേതികവും തൊഴില്‍പരവുമായ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് വിമുക്തഭടന്മാരുടെ ഭാര്യ, കുട്ടികള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും വാര്‍ഷിക വരുമാനം രണ്ടരലക്ഷം രൂപയില്‍ താഴെയുളളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും ജില്ലാ സൈനിക ക്ഷേമ ആഫീസുമായി ബന്ധപ്പെടുക. അപേക്ഷ മെയ് 9 വരെ സ്വീകരിക്കും.
എന്‍ട്രന്‍സ് പരിശീലനത്തിന് സാമ്പത്തിക സഹായം
ആറ് മാസത്തില്‍ കുറയാത്ത മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിന് പങ്കെടുക്കുന്ന രണ്ട് ലക്ഷം രൂപയില്‍ താഴെ വരുമാനമുളള വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനികക്ഷേമ വകുപ്പ് 5000 രൂപ സാമ്പത്തിക സഹായം നല്കുന്നു. മെയ് 15 നകം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04994 256860.
ട്രോളിംഗ് നിരോധനം ജൂണ്‍ 14 മുതല്‍ ജൂലൈ 31 വരെ
സംസ്ഥാനത്ത് 25 വര്‍ഷം മുമ്പ് ആരംഭിച്ച ട്രോളിംഗ് നിരോധനം ഈ വര്‍ഷം ജൂണ്‍ 14 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെയായിരിക്കുമെന്ന് ഫിഷറീസ് -തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. കളക്ടര്‍ ഉദ്യോഗസ്ഥ- സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് ട്രോളിംഗ് നിരോധനം നടപ്പാക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ട്രോളിംഗ് നിരോധന സമയത്ത് കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും കടല്‍ പട്രോളിംഗിനുമായി സ്വകാര്യ ബോട്ടുകള്‍ വാടയ്ക്കെടുക്കുന്നതിന് അനുമതി നല്‍കും.
ട്രോളിംഗ് നിരോധന കാലയളവില്‍ തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ട് ജീവനക്കാര്‍ക്കും അനുബന്ധ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സൗജന്യ റേഷന്‍ നല്‍കുന്നതിന് ഈ വര്‍ഷം 20 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയ കടല്‍ സുരക്ഷാ സേനാംഗങ്ങളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തും. കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിംഗിനും ആവശ്യമായ തുക അനുവദിച്ചിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധനം തുടങ്ങുന്നതിനുമുമ്പേ കേരളതീരം വിട്ടുപോകുന്നതിന് നിര്‍ദ്ദേശം നല്‍കും. ഫിഷറീസ് സെക്രട്ടറി കെ.ആര് ജ്യോതിലാല്‍ ,ഫിഷറീസ് ഡയറക്ടര്‍ മിനി ആന്റണി, പോലീസ്, ഫിഷറീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.
കുട്ടികളുടെ സ്ഥാപനങ്ങള്‍ ജുവനൈല്‍ നിയമത്തിന് കീഴില്‍ കൊണ്ടുവരാന്‍ ശുപാര്‍ശ ചെയ്യും
സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ സമ്പൂര്‍ണ്ണ യോഗം ചെയര്‍പേഴ്സണ്‍ നീലാ ഗംഗാധരന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്നു. സര്‍ക്കാര്‍ ഹോമുകള്‍, ഒബ്സര്‍വേഷന്‍ ഹോമുകള്‍, ആഫ്റ്റര്‍ കെയര്‍ ഹോമുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി കമ്മീഷന് അംഗങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യനീതി വകുപ്പും സര്‍ക്കാരും കുട്ടികളുടെ വിദ്യാഭ്യാസം, വ്യക്തിശുചിത്വം, വിനോദോപാധികള്‍ ലഭ്യമാക്കല്‍ മുതലായവയില്‍ സമയബന്ധിതമായി കൈക്കൊ#േളളണ്ട നടപടികള്‍ നിര്‍ദ്ദേശിച്ച് കമ്മീഷന് ഉത്തരവ് പുറപ്പെടുവിക്കും.
സംസ്ഥാനത്ത് നിലവില്‍ ആയിരത്തിലധികം അനാഥാലയങ്ങളാണുളളത്. ഇത്തരം അനാധാലയങ്ങള്‍ ഇപ്പോള്‍ ഓര്‍ഫനേജസ് ആന്റ് അദര്‍ ചാരിറ്റബിള്‍ ഹോംസ് (സൂപ്പര്വിഷന് ആന്റ് കണ്ട്രോള്) ആക്ട് പ്രകാരമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനാഥാലയങ്ങള്‍, സന്നദ്ധസംഘടനകളും സര്‍ക്കാരും നടത്തുന്ന കുട്ടികളെ പരിപാലിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ സമയബന്ധിതമായി ജുവനൈല്‍ ജസ്റ്റിസ് ആക്ടിനു കീഴില്‍ കൊണ്ടുവരണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.
2009 ലെ നിര്‍ബന്ധിത വിദ്യാഭ്യാസത്തിനുളള അവകാശത്തിലെ വ്യവസ്ഥകള്‍, ന്യൂനപക്ഷ അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന വിവിധ കോടതികളുടെ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്നതിന് ദേശീയ ബാലാവകാശ കമ്മീഷനോട് അഭ്യര്‍ത്ഥിക്കും.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി വിവിധ സംരക്ഷണ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടികളെ മടക്കി അയയ്ക്കാനുളള നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കമ്മീഷന് ശുപാര്‍ശ ചെയ്യും. കേരളമെമ്പാടുമുളള ഇത്തരം കുട്ടികള്‍ക്കായി തീരുവനന്തപുരത്ത് ഒരു റിസപ്ഷന് സെന്റര്‍ തുടങ്ങാനും അവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലധിഷ്ടിത പരിശീലനവും നല്‍കാനും ശുപാര്‍ശ ചെയ്യും.
ബാലവിവാഹം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി പബ്ലിക് ഹിയറിങ്ങ് നടത്താനും കമ്മീഷന് തീരുമാനിച്ചു. 2014-15 ലെ ആക്ഷന്‍ പ്ലാന്‍ കമ്മീഷന് അംഗീകരിച്ചു.
ആര്.ടി.എ യോഗം
കാസര്‍കോട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ യോഗം മെയ് 27 ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: kasaragod, Kerala, Kanhangad, govt.college, fisher-workers, Govt announcements on 30-04-2014
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067