മലയാളത്തെ മറക്കുന്നവര്‍ക്ക് മാതൃകയായി ഗോരാലാലിന്റെ മക്കള്‍
Apr 26, 2012, 22:25 IST
Prathaplal, Pooja, Vidhu |
ഇവര്‍ വീട്ടില്‍ സംസാരിക്കുന്നത് ഹിന്ദിയും ഉത്തര്‍പ്രദേശിലെ മാതൃഭാഷയായ ബോഷ്പുരിയുമാണ്. നോര്‍ത്ത് കോട്ടച്ചേരിയിലെ മെട്രോ പ്ളാസ ലോഡ്ജിന് സമീപം വര്‍ഷങ്ങളായി ബീഡ കച്ചവടം നടത്തുന്ന ഉത്തര്‍പ്രദേശിലെ മൌ ജില്ലയിലെ സുല്‍ത്താന്‍പൂര്‍ സ്വദേശിയാണ് ഗോരാലാലിന്റെയും ദുര്‍ഗയുടെയും ആറ് മക്കളില്‍ മൂന്നുപേരാണ് ഇവര്‍.
മൂത്തമകന് സൂരജ് മാത്രമാണ് ഉത്തര്‍പ്രദേശില്‍ പഠിച്ചത്. പ്രതാപ്ലാലും പൂജയും വിദുവും കോട്ടച്ചേരി ഗവ. എല്‍പി സ്കൂളില്‍ നിന്നാണ് മലയാളം മീഡിയം പഠിച്ചുതുടങ്ങുന്നത്. അഞ്ചാംക്ളാസ് മുതല്‍ പഠനം ദുര്‍ഗ ഹൈസ്കൂളിലായി. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മക്കളിലാണ് തന്റെ പ്രതീക്ഷയെന്ന് ഗോരാലാല് പറഞ്ഞു. കലാ- കായിക രംഗത്തും ഇവര്‍ മികവ് തെളിയിച്ചിട്ടുണ്ട്. എറണാകുളത്തും കാസര്‍കോട്ടും നടന്ന സംസ്ഥാന ഗുസ്തി മത്സരത്തില്‍ പങ്കെടുത്ത പ്രതാപ് സമ്മാനം നേടിയിട്ടുണ്ട്. ജില്ലാതല സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് പൂജയും വിദുവും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. സഹോദരങ്ങളായ മറ്റ് രണ്ടുപേരും ദുര്‍ഗ ഹയര്‍സെക്കന്‍ഡറിയിലെ വിദ്യാര്‍ഥികളാണ്.
Keywords: Prathaplal, Pooja,Vidhu,SSLC,Durga HSS, Kanhangad, Kasaragod