പ്രസവ ചികിത്സയ്ക്ക് ആശുപത്രിയിലെത്തിയ രണ്ടു യുവതികളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
Mar 20, 2015, 17:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/03/2015) ജില്ലാശുപത്രിയില്‍ പ്രസവ ചികിത്സയില്‍ കഴിയുന്ന രണ്ട് യുവതികളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടു. പയ്യന്നൂര്‍ കാങ്കോലിലെ ഉണ്ണികൃഷ്ണന്റെ ഭാര്യയും തച്ചങ്ങാട് സ്വദേശിനിയുമായ സുധയുടെ നാലര പവന്റെ താലിമാലയും, കുണ്ടംകുഴിയിലെ ലോഹിതാക്ഷന്റെ ഭാര്യയും മാണിക്കോത്ത് സ്വദേശിനിയുമായ സിന്ധുവിന്റെ അര പവന്‍ കമ്മലുമാണ് കവര്‍ന്നത്.
ചികിത്സയില്‍ കഴിയുന്ന വാര്‍ഡില്‍ ആഭരണങ്ങള്‍ ബാഗിലാക്കി സൂക്ഷിച്ചതായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ആഭരണങ്ങള്‍ മോഷണം പോയതായി അറിഞ്ഞത്. വ്യാഴാഴ്ച രാത്രി എട്ട് മണിക്കും 8.30നും ഇടയില്‍ ജില്ലാശുപത്രിയില്‍ വൈദ്യുതി നിലച്ചിരുന്നു. ഈ സമയത്തോ അല്ലെങ്കില്‍ രാത്രിയിലോ ആയിരിക്കാം മോഷണം നടന്നതെന്ന് സംശയിക്കുന്നു.
മോഷണം പതിവായതോടെ വാര്‍ഡുകളിലെല്ലാം സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. മോഷ്ടാവിന്റെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. രാത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ സേവനമില്ലാത്തത് മോഷ്ടാക്കള്‍ക്ക് ആശുപത്രിയില്‍ കയറാന്‍ സാഹചര്യമൊരുക്കുന്നുണ്ട്.

Keywords: Robbery, Kanhangad, Kerala, Hospital, Theft, CCTV, Gold ornaments robbed from hospital .
Advertisement: