യുവാക്കള്‍ ചെയ്യുന്ന നന്മയുള്ള പ്രവര്‍ത്തനം സമൂഹം മാതൃകയാക്കണം: മനോജ് കെ ജയന്‍
Mar 7, 2015, 18:45 IST
കാസര്‍കോട്: (www.kasargodvartha.com 07/03/2015) യുവാക്കള്‍ ചെയ്യുന്ന നന്മയുള്ള പ്രവര്‍ത്തനം സമൂഹം മാതൃകയാക്കണമെന്ന് പ്രശസ്ത സിനിമാ നടന്‍ മനോജ് കെ ജയന്‍ അഭിപ്രായപ്പെട്ടു. ബേക്കല്‍ ഹദ്ദാദ് നഗര്‍ ഗോള്‍ഡ് ഹില്‍ സമൂഹ വിവാഹത്തോടനുബന്ധിച്ച് നടത്തിയ കൂട്ടയോട്ടത്തിന്റെ പതാക ഗോള്‍ഡ് ഹില്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാരുണ്യപ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ കുറഞ്ഞുവരുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഗോള്‍ഡ് ഹില്‍ നടത്തുന്ന സമൂഹ വിവാഹം മറ്റുള്ളവര്‍ക്ക് മാതൃകയാക്കേണ്ടതാണ്. വിവാഹപ്രായം കഴിഞ്ഞിട്ടും വീടുകളില്‍ തളച്ചിടപ്പെട്ട പെണ്‍കുട്ടികളുടെ സ്വപ്‌നം പ്രാവര്‍ത്തികമാക്കുന്ന ഗോള്‍ഡ് ഹില്ലിന്റെ പ്രവര്‍ത്തനം മഹനീയമാണ്. കാസര്‍കോട്ട് ആദ്യമായാണ് എത്തുന്നത്. കേട്ടും കണ്ടും അറിഞ്ഞ കാസര്‍കോട് ഏറെ സുന്ദരമാണ്. യുവാക്കളും സുന്ദരന്മാരാണ്. സുന്ദരന്മാര്‍ മാത്രമല്ല ഇവരുടെ പ്രവര്‍ത്തനവും സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്നതാണ്.
പള്ളിക്കര ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തു നിന്നും ആരംഭിച്ച കൂട്ടയോട്ടം ഹദ്ദാദ് ക്ലബ്ബ് പരിസരത്ത് സമാപിച്ചു. ബേക്കല്‍ എസ്.ഐ. നാരായണന്‍ അധ്യക്ഷത വഹിച്ചു. പള്ളിക്കര പഞ്ചായത്ത് അംഗം ബഷീര്‍ കുന്നില്‍, അമീര്‍ മസ്താന്‍, ഫസല്‍ ഹമീദ്, അബ്ദുര്‍ റഹ് മാന്‍, ബേക്കല്‍ അഡീഷണല്‍ എസ്.ഐ. ജയചന്ദ്രന്‍, നിസാര്‍ അല്‍ഫ, മാധ്യമ പ്രവര്‍ത്തകരായ ഷാഫി തെരുവത്ത്, സുബൈര്‍ പള്ളിക്കാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തളങ്കര ദീനാര്‍ ഐക്യവേദിയുടെ സൗജന്യ ആംബുലന്‍സ് കൂട്ടയോട്ടത്തിന് അകമ്പടി സേവിച്ചു.
മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ അഞ്ച് വരെ ഹദ്ദാദ് നഗര്‍ പരിസരത്ത് മതപ്രഭാഷണം സംഘടിപ്പിക്കും. ഏപ്രില്‍ അഞ്ചിന് സമാപന ദിവസമാണ് 15 യുവതീ യുവാക്കളുടെ സമൂഹ വിവാഹം നടത്തുക. പെണ്‍കുട്ടികള്‍ക്ക് അഞ്ച് പവന്‍ സ്വര്‍ണവും വിവാഹ വസ്ത്രവും ഉള്‍പെടെയുള്ള മുഴുവന്‍ കാര്യങ്ങളും ക്ലബ്ബ് ചെയ്തുകൊടുക്കും. യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനായി ഓട്ടോയും നല്‍കും.
[വീഡിയോ കാണാനായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക]
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Bekal, Programme, Flag, Kanhangad, Gold Hill Haddad, Gold Hill Haddad Nagar Marathon .
Advertisement: