city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അവകാശികള്‍ എത്തിയില്ല; കളഞ്ഞുകിട്ടിയ സ്വര്‍ണം പോലീസ് കോടതിയില്‍ ഹാജരാക്കി

കാഞ്ഞങ്ങാട്: (www.kasargodvartha.com 18/09/2015) അവകാശികള്‍ എത്താതിരുന്നതിനെതുടര്‍ന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണം പോലീസ് കോടതിയില്‍ ഹാജരാക്കി. മൂന്നാഴ്ച മുമ്പ് കോട്ടച്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് ബേക്കല്‍ സ്വദേശി മോഹനന് ഒന്നേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണം കളഞ്ഞുകിട്ടയത്.

അവകാശികള്‍ എത്തിയില്ല; കളഞ്ഞുകിട്ടിയ സ്വര്‍ണം പോലീസ് കോടതിയില്‍ ഹാജരാക്കിമോഹനന്‍ ഈ സ്വര്‍ണം അടുത്തുള്ള പോലീസ് എയ്ഡ് പോസ്റ്റില്‍ ഏല്‍പിച്ചു. എയ്ഡ് പോസ്റ്റില്‍ നിന്നും സ്വര്‍ണം ഹോസ്ദുര്‍ഗ് പോലീസിന് കൈമാറുകയായിരുന്നു. ഇതുസംബന്ധിച്ച് പത്രങ്ങളില്‍ വാര്‍ത്ത നല്‍കിയിരുന്നുവെങ്കിലും അവകാശികളാരും എത്താത്ത സാഹചര്യത്തിലാണ് പോലീസ് സ്വര്‍ണം സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഏല്‍പ്പിച്ചത്.

Keywords: Gold found abandoned, produced before court, Gould, Police, Kanhangad, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia