ബസില്‍ നിന്നും യാത്രക്കാരന്റെ സ്വര്‍ണ്ണ കൈചെയിന്‍ കവര്‍ച്ചചെയ്തു
Feb 16, 2012, 17:15 IST
കാഞ്ഞങ്ങാട് : ബസ് യാത്രക്കിടയില്‍ യാത്രക്കാരന്റെ സ്വര്‍ണ്ണ കൈചെയിന്‍ കവര്‍ച്ചചെയ്തു. കല്യോട്ട് താന്നിയടിയിലെ കുമാരന്റെ സ്വര്‍ണ്ണ ചെയിനാണ് ബസ്സിലെ തിരക്കിനിടയില്‍ ആരോ കവര്‍ന്നത്. താന്നിയടിയില്‍ നിന്നാണ് വ്യാഴാഴ്ച രാവിലെ കുമാരന്‍ കാഞ്ഞങ്ങാട്ടേക്കുള്ള സ്വകാര്യ ബസില്‍ കയറിയത്. കാഞ്ഞങ്ങാട്ട് ഇറങ്ങിയപ്പോഴാണ് കൈചെയിന്‍ മോഷണം പോയതായി കുമാരന്‍ തിരിച്ചറിഞ്ഞത്.
Keywords: Kanhangad, Bus, Robbery, Kasaragod