പെണ്‍കുട്ടിയുടെ ആത്മഹത്യ: വല്ല്യമ്മയെയും പ്രതിചേര്‍ത്തു
Jan 4, 2013, 20:36 IST
കാഞ്ഞങ്ങാട്: രാവണേശ്വരം മാക്കിയിലെ രഹ്‌ന(17)ജീവനൊടുക്കിയ കേസില്‍ പോലീസ് വല്ല്യമ്മയെയും പ്രതിചേര്‍ത്തു. രഹ്‌നയെ ലൈംഗികമായി പീഡിപ്പിക്കുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്ത കേസില്‍പ്രതിയായ ഇളയച്ഛന്‍ വേലാശ്വരത്തെ ഗിരീഷിന്റെ മാതാവ് നാരായണി യെയും കേസില്‍ പ്രതിചേര്‍ക്കാനുള്ള നടപടികളാണ് ഹൊസ്ദുര്‍ഗ് പോലീസ് ആരംഭിച്ചത്.
രഹ്‌നയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് നാരായണിക്കെതിരെ പോലീസ് കേസെടുക്കുക. രഹ്‌നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പിതൃസഹോദരന്‍ ഗിരീഷ്(28), ഗിരീഷിന്റെ സഹോദരി ഗിരിജ (33), ഗിരിജയുടെ ഭര്‍ത്താവിന്റെ മാതാവ് ചെല്ലമ്മ(61) എന്നിവരെ വ്യാഴാഴ്ച ഹൊസ്ദുര്‍ഗ് സി.ഐ. കെ. വി. വേണുഗോപാല്‍ അറസ്റ്റ്‌ചെയ്തിരുന്നു. ഇവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. രഹ്‌നയെ ഗിരീഷ് തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് മാതാവ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കുകയും ചെയ്തിരുന്നു.
രഹ്‌നയും ഗിരീഷും പരാതിക്കാരും ഹൈക്കോടതിയില്‍ ഹാജരായിരുന്നുവെങ്കിലും മാതാവിന് ഒപ്പം പോകാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. ഗിരീഷിന്റെ സഹോദരി ഗിരിജയും ചെല്ലമ്മയും രഹ്‌നയുടെ സംരക്ഷണചുമതല ഏറ്റെടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകുന്നത് വരെ ചെല്ലമ്മയുടെ ബളാലിലെ വീട്ടില്‍ രഹ്‌നയെ താമസിപ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഹൈക്കോടതിയില്‍ നിന്നും വിട്ട്കിട്ടിയ പെണ്‍കുട്ടിയെ ഗിരിജയും ചെല്ലമ്മയും കോടതി നിര്‍ദ്ദേശം മറികടന്ന് ഗിരീഷിനെ തന്നെ ഏല്‍പ്പിക്കുകയായിരുന്നു. വേലാശ്വരത്തെ ക്വാട്ടേഴ്‌സില്‍ ഗിരീഷിന് ഒപ്പം താമസിച്ച് വരികയായിരുന്ന രഹ്‌നയെ ഡിസംബര്‍ 31 ന് പുലര്‍ച്ചെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രഹ്‌നയുടെ മരണത്തില്‍ സംശയമുണ്ടന്ന് കാണിച്ച് മാതാവ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതിനല്‍കിയതിന്റെ അടി സ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിനാണ് ആദ്യം പോലീസ് കേസെടുത്തത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെ മരണം ആത്മഹത്യയാണന്ന് തെളിഞ്ഞെങ്കിലും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും ആത്മഹത്യപ്രേരണക്കും ഗിരീഷിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. കൂട്ടുനിന്നതിനും കോടതി നിര്‍ദ്ദേശം ലംഘിച്ചതിനുമാണ് ഗിരിജയെയും ചെല്ലമ്മയെയും കേസില്‍ പ്രതികളാക്കിയത്. പെണ്‍കുട്ടിയുടെ മരണസമയത്ത് ഗിരീഷും അമ്മ നാരായണിയുമാണ് ക്വാട്ടേഴ്‌സില്‍ ഉണ്ടായിരുന്നത്. രഹ്‌നയുമായുള്ള ബന്ധം സമൂഹം അംഗീകരിക്കാത്തതിനാല്‍ സ്വന്തം വീട്ടിലേക്ക് തിരിച്ച് പോകാന്‍ പെണ്‍കുട്ടിയോട് ഗിരീഷ് ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യം തള്ളിയ രഹ്‌നയുമായി ഗിരീഷ് മാനസികമായി അകന്നു. ഗിരീഷിനൊപ്പം തന്നെ നാരായണിയും രഹ്‌നയോട് വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യക്ക് തലേദിവസം രാത്രി ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ രഹ്‌ന ഒറ്റക്കാണ് കിടന്നിരുന്നത്. സമൂഹവും വീട്ടുകാരും ബന്ധുക്കളുമെല്ലാം ഒറ്റപ്പെടുത്തിരിക്കുകയാണെന്ന തോന്നലും ശക്തമായതും ഏക ആശ്രയമായ ഇളയച്ഛന്‍ കൈയൊഴിയുകയാണെന്ന തിരിച്ചറിവുമാണ് പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്.

Keywords: Girl's suicide, Police, Case, Enquiry, Kanhangad, Kasaragod, Kerala, Malayalam news