തട്ടിക്കൊണ്ടുപോയ കേസിലെ പരാതിക്കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍
Sep 13, 2014, 17:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.09.2014) തട്ടിക്കൊണ്ടുപോയി കയ്യേറ്റംചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍ പരാതിക്കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിരിക്കുണ്ട് സ്റ്റേഷന്‍ പരിധിയിലെ കൊന്നക്കാട് വെങ്കല്ല് കടവത്തെ ബാബു - അനിത ദമ്പതികളുടെ മകള്‍ രജിത(17)യെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
സംഭവംകണ്ട് മാതാവ് ബഹളംവെച്ചതിനാല്‍ നാട്ടുകാര്‍ ഓടിക്കൂടി ഉടന്‍തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ശനിയാഴ്ച പുലര്‍ചെ അഞ്ച് മണിയോടെ മരണം സംഭവിച്ചു.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ രജിതയും ബന്ധുവായ സന്തോഷ് എന്ന യുവാവും അടുപ്പത്തിലായിരുന്നു. ഇവരുടെ ബന്ധം രജിതയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇതില്‍നിന്നും പിന്മാറാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. ഏതാനും ദിവസം മുമ്പ് രജിത സ്‌കൂളിലേക്ക് പോകുമ്പോള്‍ സന്തോഷ് സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ കയറി സ്‌കൂളിലേക്കുള്ള വഴിമധ്യേ ഇരുവരും സംസാരിച്ചിരുന്നു. ഇതിനിടയില്‍ സംശയംതോന്നിയ ഓട്ടോഡ്രൈവര്‍ പെണ്‍കുട്ടിയെ ഓട്ടോയില്‍തന്നെ സ്‌കൂളിലെത്തിക്കുകയും അധികൃതരെ വിവരം അറിയിക്കുകയും ചെയ്തിരുന്നു.
പിന്നീട് പെണ്‍കുട്ടിയുടെ മാതാ പിതാക്കളെ വിളിച്ചുവരുത്തി കാര്യം ബോധിപ്പിക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയുടെ എതിര്‍പ്പിനെ മറികടന്ന് തട്ടികൊണ്ടുപോയെന്നുകാണിച്ച് സന്തോഷിനെതിരെ പോലീസില്‍ പരാതി നല്‍കി. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് രജിതയെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
അതേസമയം രജിത മരിക്കുന്നതിന് മുമ്പ് എഴുതിവെച്ചതെന്നുകരുതുന്ന കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അമ്മ വഴക്കുപറഞ്ഞകാര്യമാണ് കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. എന്നെ തല്ലാമായിരുന്നു പക്ഷെ വഴക്കുപറയേണ്ടിയിരുന്നില്ല എന്നാണ് കുറിപ്പിലുള്ളതെന്ന് പോലീസ് സൂചിപ്പിച്ചു. അനീഷാണ് രജിതയുടെ ഏക സഹോദരന്‍.
Keywords : Kanhangad, Kerala, Suicide, Student, Rajitha, Letter, Police, Lover, Complaint, Obituary, Girl found dead hanged in house, Rajitha.
Advertisement: