ബാങ്കിന് പിറകിലെ കാട്ടില്‍ ഗ്യാസ് കട്ടറും സിലണ്ടറുകളും കണ്ടെത്തി; പൊളിഞ്ഞത് വന്‍ കവര്‍ച്ചാ പദ്ധതി?
Aug 10, 2014, 21:06 IST
ചെറുവത്തൂര്‍: (www.kasargodvartha.com 10.08.2014) ചെറുവത്തൂര്‍ കനറാ ബാങ്കിന്റെ പിന്‍വശത്തെ കാട്ടില്‍ ഗ്യാസ് കട്ടറും സിലണ്ടറുകളും കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് യാത്രാ ബാഗുകളില്‍ ഒളിപ്പിച്ച നിലയില്‍ ഇവ കണ്ടെത്തിയത്. കവര്‍ച്ചക്കാര്‍ ഉപേക്ഷിച്ചതായിരിക്കാം ഇതെന്നാണ് പോലീസ് നിഗമനം.
കഴിഞ്ഞ ദിവസം ഇതേസ്ഥലത്ത് നിന്നും ഒരു ഗ്യാസ് സിലണ്ടര്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് കാട് വെട്ടിത്തളിക്കുന്നതിനിടെയാണ് കൂടുതല്‍ സിലണ്ടറുകളും ഗ്യാസ് കട്ടറും കണ്ടെത്തിയത്. ഇവ പിന്നീട് ചന്തേര പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
തമിഴ്‌നാട് സ്വദേശിയായ തൊഴിലാളിയാണ് കാട്ടിനുള്ളില്‍ ആദ്യം ഗ്യാസ് സിലണ്ടറുകള്‍ കണ്ടത്. ഇക്കാര്യം അടുത്തുള്ള തട്ടുകടയിലുള്ളവരോട് പറയുകയും അവര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയുമായിരുന്നു.
നിരവധി എ.ടി.എം കൗണ്ടറുകളും ബാങ്കുകളും പ്രവര്‍ത്തിക്കുന്ന ചെറുവത്തൂര്‍ ടൗണില്‍ വന്‍ കവര്‍ച്ചാ പദ്ധതി ആസൂത്രണം ചെയ്തവര്‍ ഒളിപ്പിച്ചു വെച്ചതായിരിക്കാം ഗ്യാസ് കട്ടറും സിലണ്ടറുകളും എന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Cheruvathur, Bank, Robbery, Police, Natives, Kerala, Kanhangad, Gas Cutter.
Advertisement: