കാഞ്ഞങ്ങാട്ട് ലക്ഷങ്ങളുടെ കഞ്ചാവ് വേട്ട; ഒരാള്‍ പിടിയില്‍
Dec 16, 2014, 16:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.12.2014) കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ലക്ഷങ്ങളുടെ കഞ്ചാവ് വേട്ട. ഒന്നേക്കാല്‍ കിലോ കഞ്ചാവുമായി പഴയങ്ങാടി സ്വദേശി എക്‌സൈസിന്റെ പിടിയിലായി. ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം കഞ്ചാവുമായി നില്‍ക്കുകയായിരുന്ന പഴയങ്ങാടി സ്വദേശി പി.പി. ഹനീഫ (45) യെയാണ് നീലേശ്വരം എക്‌സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ക്രിസ്തുമസ് ആഘോഷം കൊഴുപ്പിക്കാന്‍ ലഹരിവസ്തുക്കള്‍ വന്‍തോതില്‍ കൊണ്ടുവരുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് അധികൃതര്‍ പ്രത്യേക പരിശോധന നടത്തിവരികയായിരുന്നു. കാഞ്ഞങ്ങാട്ടെ വില്‍പനസംഘത്തിന് കൈമാറാനായാണ് ഹനീഫ കഞ്ചാവ് കൊണ്ടുവന്നതെന്നാണ് വിവരം.
കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും നേരത്തെ കഞ്ചാവ് - മയക്കുമരുന്ന് സംഘത്തെ പോലീസും എക്‌സൈസും ചേര്‍ന്ന് ഒതുക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും സംഘം സജീവമായിരിക്കുകയാണ്.
പ്രതിയെ കാഞ്ഞങ്ങാട് എക്‌സൈസ് റെയ്ഞ്ചിന് കൈമാറും. റെയ്ഡില്‍ നീലേശ്വരം റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ സജി മത്തായി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം.വി. ബാബുരാജ്, കെ.കെ. വേലായുധന്‍, പ്രിവന്റീവ് ഓഫീസര്‍ സി.കെ. അഷ്‌റഫ്, എക്‌സൈസ് ഓഫീസര്‍മാരായ മൊയ്തീന്‍, സാദിഖ്, ഡ്രൈവര്‍ രാജീവന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് കഞ്ചാവ് വേട്ട നടത്തിയത്.

Also Read:
എന്‍.ഐ.എ. കോടതി വിവാദം; മഅ്ദനി സുപ്രീംകോടതിയിലേക്ക്
Keywords: Ganja seized, Kanhangad, Ganja seized, Kerala, Ganja seized in Kanhangad.
Advertisement: