ടൈലറിംഗ് ഷോപ്പുടമകളെ സംഘം ചേര്‍ന്ന് ആക്രമിച്ചു
Feb 2, 2012, 16:24 IST
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തിലെ ടൈലറിംഗ് ഷോപ്പുടമകളെ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കാഞ്ഞങ്ങാട്ടെ സണ്‍ഡേ ടൈ ലറിംഗ് ഷോപ്പ് ഉടമകളായ പുല്ലൂര്‍ മധുരമ്പാടിയിലെ ഭാസ്കരന്(44), രതീഷ്(30)എന്നിവരാണ് അക്രമത്തിനിരയായത്. ബുധനാഴ്ച വൈകുന്നേരം ജിതേഷ്, മുരളി, പ്രകാശന്, ഹരീശന്‍ എന്നിവര്‍ ടൈലറിംഗ് കടയില്‍ അതിക്രമിച്ച് കടന്ന് ഭാസ്കരനെയും രതീഷിനെയും മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സണ്‍ഡേ ടൈലറിംഗ് ഷോപ്പില്‍ ജോലി ചെയ്തിരുന്ന ജിതേഷിനെ ചില പ്രശ്നങ്ങളെ തുടര്‍ന്ന് ജനുവരി 25 ന് കടയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.
Keywords: Attack, Tailor, Kanhangad, Kasaragod