ഒറ്റ നമ്പര്‍ ലോട്ടറിയുടെ കെണിയില്‍ സ്ത്രീകളും വീഴുന്നു
Jan 2, 2015, 15:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.01.2015) ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ട മാഫിയാ സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമായി. ഇവരുടെ കെണിയില്‍ സ്ത്രീകളും വീഴുന്നു. അജാനൂര്‍, പുല്ലൂര്‍ - പെരിയ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലാണ് ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ട മാഫിയ പിടിമുറുക്കിയിരിക്കുന്നത്.
പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ പുല്ലൂര്‍ ടൗണ്‍, കരക്ക കുണ്ട്, പൊള്ളക്കട, കേളോത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ ചൂതാട്ട മാഫിയ വിലസി നടക്കുകയാണ്. നേരത്തെ കൂലിത്തൊഴിലാളികളെയും യുവാക്കളെയുമാണ് ഇവര്‍ സാധാരണ കെണിയില്‍ വീഴ്ത്താറുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ത്രീകളെ പോലും തങ്ങളുടെ പരിധിയില്‍ കൊണ്ടുവന്നിരിക്കുകയാണ്. ചെങ്കല്‍ - കരിങ്കല്‍ ക്വാറികളിലേക്ക് വരെ ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുകഴിഞ്ഞു.
മത്സ്യ വില്‍പനക്കാരെയും ഇവര്‍ പിഴുതെടുക്കുകയാണ്. പെട്ടെന്ന് പണമുണ്ടാക്കാമെന്ന് പറഞ്ഞാണ് ഇവര്‍ ആളുകളെ കെണിയിലേക്ക് ആകര്‍ശിപ്പിക്കുന്നത്. പണം നഷ്ടപ്പെട്ട പലരും ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്. ചൂതാട്ട മാഫിയയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും പോലീസ് ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Lottery, Women, Pullur, Police, Mafia.
Advertisement: