പൂച്ചക്കാട് അപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
Dec 27, 2012, 23:37 IST
പൂച്ചക്കാട്ടെ അപകടത്തില്‍ മരിച്ച രതീഷ്, രഞ്ജിത, മഹിത്ത്, അഭിഷേക്. |
സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ആയിരങ്ങള്‍ മരണപ്പെട്ടവര്‍ക്ക് അന്ത്യാഞ്ജലി അര്പിച്ചു. അതിനു ശേഷമാണ് സമുദായ ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്ക്കരിച്ചത്. ഭാസ്ക്കരന്‍- വിശാലു ദമ്പതികളുടെ മകനും ഓട്ടോ ഡ്രൈവറുമായ രതീഷ് (26), വിശാലുവിന്റെ സഹോദരി സിന്ധുവിന്റെ മകള്‍ അഞ്ജിത (18), ബന്ധുവായ അനീഷയുടെ മകന് മഹിത്ത് (അഞ്ച്), മറ്റൊരു ബന്ധു വിനുവിന്റെ മകന് അഭിഷേക് (നാല്) എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്.
ഇ. ചന്ദ്രശേഖരന് എം.എല്‍..എ., ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്, സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്, ബി.ജെ.പി. നേവാവ് മടിക്കൈ കമ്മാരന്, അഡ്വ. എം.സി. ജോസ്, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എ. ഹമീദ് ഹാജി, കെ.വി. കൃഷ്ണന് തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
അപകടം വരുത്തിയ ഷഹനാസ് ബസിന്റെ പെര്‍മിറ്റും ഡ്രൈവര്‍ ബന്തടുക്ക വാവടുക്കം സ്വദേശി രാമകൃഷ്ണന്റെ ലൈസന്‍സും മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്റെ നിര്‍ദേശത്തെതുടര്‍ന്നാണ് നടപടി.
അപകടം വരുത്തിയ ഷഹനാസ് ബസിന്റെ പെര്‍മിറ്റും ഡ്രൈവര്‍ ബന്തടുക്ക വാവടുക്കം സ്വദേശി രാമകൃഷ്ണന്റെ ലൈസന്‍സും മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്റെ നിര്‍ദേശത്തെതുടര്‍ന്നാണ് നടപടി.
Keywords: Accident, Bus, Auto-Rickshaw, Poochakadu, School, E.Chandrashekharan-MLA, DCC, CPM, BJP, Kasaragod, Kanhangad, Kerala, Kerala Vartha, Kerala News.