കാഞ്ഞങ്ങാട് KSRTC ഡിപ്പോയ്ക്ക് എം.പി അച്യുതന്റെ ഫണ്ടില്‍ നിന്നും 25 ലക്ഷം അനുവദിച്ചു
Jan 21, 2012, 11:57 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കെ.എസ്.ആര്.ടി.സി സബ്ബ് ഡിപ്പോയുടെ നിര്‍മ്മാണത്തിനും വികസനത്തിനുമായി സി.പി.ഐ രാജ്യസഭാംഗം എം.പി അച്യുതന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി ഹൊസ്ദുര്‍ഗ് എം.എല്‍.എ ഇ. ചന്ദ്രശേഖരന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സിപിഐ സംസ്ഥാത സെക്രട്ടറിയേറ്റംഗമാണ് എം.എല്‍.എ കൂടിയായ ഇ. ചന്ദ്രശേഖരന്. സി.പി.ഐ ജില്ലാ കൗണ്‍സില്‍ മുന്‍കൈയ്യെടുത്ത് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് ഫണ്ട് അനുവദിച്ചത്.
കാസര്‍കോട് എം.പി പി. കരുണാകരന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 72.5 ലക്ഷം രൂപയും അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട് കെ.എസ്.ആര്.ടി.സി സബ്ബ് ഡിപ്പോ യാഥാര്‍ത്ഥ്യമാകുമെന്ന സ്ഥിതിയുണ്ടായത്. ഇതിനു പുറമേ കെ.എസ്.ആര്.ടി.സിയുടെ ഫണ്ട് ഉപയോഗിച്ച് ഗ്യാരേജ് പണിതിട്ടുണ്ട്. എന്നാല്‍ ഹൊസ്ദുര്‍ഗ് താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്ത ഫണ്ട് ഇതുവരെ ലഭിക്കാത്തതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ സഹായകരമായ നിലയില്‍ എം.പി അച്യുതന് 25 ലക്ഷം രൂപ അനുവദിച്ചത്.
25 ലക്ഷം രൂപയോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്ത ഫണ്ട് കൂടി അടിയന്തിരമായി ലഭിക്കുകയാണെങ്കില്‍ ഒരു പ്രദേശത്തെ ജനങ്ങള്‍ക്കാകെ ആശ്വാസമായ കെ.എസ്.ആര്.ടി.സി സബ്ബ് ഡിപ്പോ എത്രയും പെട്ടെന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് ഇ. ചന്ദ്രശേഖരന് പറഞ്ഞു.

Keywords: Press meet, Kanhangad, KSRTC, Fund, E.Chandrashekharan-MLA, കാഞ്ഞങ്ങാട്, കെ.എസ്.ആര്.ടി.സി സബ്ബ് ഡിപ്പോ