കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് നഗരസഭ വാഗ്ദാനം ചെയ്ത 5 ലക്ഷം ഇനിയും നല്‍കിയില്ല
Aug 1, 2012, 21:47 IST
കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലെ നിര്‍ദ്ദിഷ്ട കെ എസ് ആര് ടി സി സബ്ഡിപ്പോയ്ക്ക് കാഞ്ഞങ്ങാട് നഗരസഭ നല്‍കുമെന്നറിയിച്ച പണം ഇനിയും കൈമാറിയില്ല. ചെമ്മട്ടംവയലിലെ നഗരസഭയുടെ നിയന്ത്രണത്തിലുള്ള സയന്‍സ് പാര്‍ക്കിനടുത്ത് പണിപൂര്‍ത്തിയായി വരുന്ന കെ.എസ്.ആര്.ടി.സി ഡിപ്പോയ്ക്ക് നല്കിയ സാമ്പത്തിക വാഗ്ദാനം നഗരസഭ വര്‍ഷങ്ങളേറെയായിട്ടും നടപ്പാക്കാത്തത് പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. വിലപേശലുകള്‍ കഴിഞ്ഞ് ഏറ്റവുമൊടുവിലാണ് അഞ്ച് ലക്ഷം രൂപ നല്കാന് നഗരസഭാ ഭരണ സമിതി ധാരണയായത്.
കാഞ്ഞങ്ങാട്ടെ കിഴക്കന്‍ മലയോര മേഖലയുടെ യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിന് കാഞ്ഞങ്ങാട്ട് കെ എസ് ആര് ടി സി ബസ് ഡിപ്പോ അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനത്തിന് ഏഴ് വര്‍ഷത്തെയെങ്കിലും പഴക്കമുണ്ട്. കെട്ടിട സൗകര്യമുള്‍പ്പെടെയുള്ള ഭൗതീക സാഹചര്യങ്ങള്‍ സജ്ജീകരിക്കുന്നതിന് ജനപ്രതിനിധികളുടെയും മലയോര മേഖലയിലെ ഗുണഭോക്തൃ പഞ്ചായത്തുകളുടെയും കാഞ്ഞങ്ങാട് നഗരസഭയുടെയും നേതൃത്വത്തില്‍ പണം കണ്ടെത്താനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ഇക്കാര്യത്തില്‍ ഫണ്ടനുവദിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. വലിയൊരു തുകയാണ് ആദ്യഘട്ടത്തില്‍ എം പിയും എം എല്‍ എയും സംബന്ധിച്ച സര്‍വ്വകക്ഷിയോഗത്തില്‍ അന്നത്തെ നഗരസഭാ ചെയര്മാന് വാഗ്ദാനം ചെയ്തത്.
യഥാസമയം പണം ലഭിക്കാതെ വന്നപ്പോള്‍ കെ.എസ്.ആടി.സി അധികൃതര്‍ നിരവധി തവണ നഗരസഭാധികൃതര്‍ക്ക് കത്തയച്ചിരുന്നുവെങ്കിലും പ്രതികരണമുണ്ടായില്ല. പലതലത്തില്‍ നിന്നും സമ്മര്‍ദ്ദം മുറുകിയതിനെ തുടര്‍ന്ന് അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് നഗരസഭ സമ്മതിക്കുകയായിരുന്നു. എന്നാല്‍ അതിന് അവര്‍ ധാരണ മുന്നോട്ടു വെക്കുകയും ചെയ്തു. നഗരസഭയുടെ ഫണ്ടുപയോഗിക്കുകയാണെങ്കില് അതിന് കെ എസ് ആര് ടി സിയില്‍ നിന്ന് 'ലാഭവിഹിതം' കൃത്യമായി ലഭിക്കണമെന്നാണ് നഗരസഭ ആവശ്യപ്പെട്ടത്. ഇപ്പോള്‍ ഫാസ്റ്റ്പാസഞ്ചര്‍ ബസിന്റെ ഓട്ടം പോലെ നഗരസഭയും കെ എസ് ആര് ടി സിയും അങ്ങോട്ടുമിങ്ങോട്ടും കത്തുകളയച്ച് മത്സരിക്കുകയാണ്.
നഗരസഭ വാഗ്ദാനം ചെയ്ത പണം നല്‍കാത്തതിനു പുറമെ ഡിപ്പോക്കു വേണ്ടി പള്ളിപ്രം ബാലന് തന്റെ എം എല്‍ എ ഫണ്ടില്‍ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ കോള്‍ഡ് സ്റ്റോറേജിലാക്കിയിരിക്കുകയാണ് നഗരസഭാധികൃതര്‍. ഡിപ്പോ തുടങ്ങുന്നയിടത്ത് നിന്നും ഡിപ്പോയിലെ ഡീസല്‍ ഗ്യാരേജിലേക്ക് ഏതാണ്ട് നൂറ് മീറ്ററോളം നീളത്തില്‍ വീതിയേറിയ റോഡ് പണിയുന്നതിന് വേണ്ടിയാണ് എം എല്‍ എ ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ നീക്കി വെച്ചത്. എം എല്‍ എ ഫണ്ടാണെങ്കിലും ആ പണം ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ നടക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് അത് പൂര്‍ത്തിയാക്കേണ്ടതെന്നാണ് വ്യവസ്ഥ. എസ്റ്റിമേറ്റും ബന്ധപ്പെട്ട കാര്യങ്ങളും തയ്യാറാക്കി ജില്ലാ കലക്ടറുടെ അനുമതിയോടെ എം എല്‍ എ ഫണ്ടുപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം നഗരസഭ പൂര്‍ത്തിയാക്കേണ്ടതാണെങ്കിലും ഇതുവരെ ഒരു കടലാസ് പണിയും പൂര്‍ത്തിയായിട്ടില്ല. ഫണ്ട് കോള്‍ഡ് സ്റ്റോറേജില്‍ തന്നെ കിടപ്പിലാണ്.
കാഞ്ഞങ്ങാട്ടെ ഭാവി വികസന പ്രക്രിയക്ക് മുതല്‍ കൂട്ടാകുന്ന കെ എസ് ആര് ടി സി ബസ് ഡിപ്പോ യാഥാര്‍ത്ഥ്യമാക്കാന്‍ ഇ ചന്ദ്രശേഖരന് എം എല്‍ എ ആത്മാര്‍ത്ഥമായ ശ്രമങ്ങളാണ് നടത്തി വരുന്നത്. സി പി ഐയുടെ രാജ്യസഭാംഗം അച്യുതന്റെ എം. പി ഫണ്ടില്‍ നിന്ന് കാല് കോടിയോളം രൂപ സി പി ഐ സംസ്ഥാന ട്രഷറര്‍ എന്ന നിലയില്‍ അനുവദിപ്പിച്ച് കാഞ്ഞങ്ങാട്ടെ കെ എസ് ആര് ടി സി സബ്ബ് ഡിപ്പോ യാഥാര്‍ത്ഥ്യമാക്കുന്നതിന് എം എല്‍ എ കാട്ടിയ ആത്മാര്‍ത്ഥതയുടെ അല്‍പ്പമൊരു കണികയെങ്കിലും നഗരസഭാധികൃതര്‍ക്ക് ഉണ്ടാകണമെന്നാണ് കെ.എസ്.ആര്.ടി.സി അധികൃതര്‍ പറയുന്നത്.
Related News:

Keywords: Kanhangad, KSRTC Depo, Municipality