city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെഎസ്ആര്‍ടിസി ഡി­പ്പോ­യ്­ക്ക് ന­ഗര­സ­ഭ വാ­ഗ്­ദാ­നം ചെ­യ്­ത 5 ല­ക്ഷം ഇനി­യും നല്‍­കി­യില്ല

കെഎസ്ആര്‍ടിസി ഡി­പ്പോ­യ്­ക്ക് ന­ഗര­സ­ഭ വാ­ഗ്­ദാ­നം ചെ­യ്­ത 5 ല­ക്ഷം ഇനി­യും നല്‍­കി­യില്ല
കാ­ഞ്ഞ­ങ്ങാ­ട്: ചെ­മ്മ­ട്ടം­വ­യ­ലി­ലെ നിര്‍­ദ്ദി­ഷ്­ട കെ എ­സ് ആര്‍ ടി സി സബ്ഡി­പ്പോ­യ്ക്ക് കാ­ഞ്ഞ­ങ്ങാ­ട് ന­ഗ­ര­സ­ഭ നല്‍­കു­മെ­ന്ന­റി­യി­ച്ച പ­ണം ഇ­നിയും കൈ­മാ­റി­യില്ല. ചെ­മ്മ­ട്ടം­വ­യ­ലി­ലെ ന­ഗ­ര­സ­ഭ­യു­ടെ നി­യ­ന്ത്ര­ണ­ത്തി­ലു­ള്ള സ­യന്‍­സ് പാര്‍­ക്കി­ന­ടു­ത്ത് പ­ണി­പൂര്‍­ത്തി­യാ­യി വ­രു­ന്ന­ കെ.എ­സ്.ആര്‍.ടി.സി ഡി­പ്പോ­യ്ക്ക് ­നല്‍കി­യ സാ­മ്പ­ത്തി­ക വാ­ഗ്­ദാ­നം ന­ഗ­ര­സ­ഭ വര്‍­ഷ­ങ്ങ­ളേ­റെ­യാ­യി­ട്ടും ന­ട­പ്പാ­ക്കാത്ത­ത് പ്ര­തി­ഷേ­ധ­ത്തി­ന് കാ­ര­ണ­മാ­യി­രി­ക്കു­ക­യാ­ണ്. വി­ല­പേ­ശ­ലു­കള്‍ ക­ഴി­ഞ്ഞ് ഏ­റ്റ­വു­മൊ­ടു­വി­ലാണ് അ­ഞ്ച് ല­ക്ഷം രൂ­പ നല്‍­കാ­ന്‍ ന­ഗ­ര­സ­ഭാ ഭ­ര­ണ സ­മി­തി­ ധാ­ര­ണ­യാ­യ­ത്.­­

കാ­ഞ്ഞ­ങ്ങാ­ട്ടെ കി­ഴ­ക്കന്‍ മ­ല­യോ­ര മേ­ഖ­ല­യു­ടെ യാത്രാദു­രി­ത­ത്തി­ന് പ­രി­ഹാ­രം കാ­ണു­ന്ന­തി­ന് കാ­ഞ്ഞ­ങ്ങാ­ട്ട് കെ എ­സ് ആര്‍ ടി സി ബ­സ് ഡി­പ്പോ അ­നു­വ­ദി­ച്ചു കൊ­ണ്ടു­ള്ള സര്‍­ക്കാര്‍ പ്ര­ഖ്യാ­പ­ന­ത്തി­ന് ഏ­ഴ് വര്‍­ഷ­ത്തെ­യെ­ങ്കി­ലും പ­ഴ­ക്ക­മു­ണ്ട്. കെ­ട്ടി­ട സൗ­ക­ര്യ­മുള്‍­പ്പെ­ടെ­യു­ള്ള ഭൗ­തീ­ക സാ­ഹ­ച­ര്യ­ങ്ങള്‍ സ­ജ്ജീ­ക­രി­ക്കു­ന്ന­തി­ന് ജ­ന­പ്ര­തി­നി­ധി­ക­ളു­ടെ­യും മ­ല­യോ­ര മേ­ഖ­ല­യി­ലെ ഗു­ണ­ഭോ­ക്തൃ പ­ഞ്ചാ­യ­ത്തു­ക­ളു­ടെ­യും കാ­ഞ്ഞ­ങ്ങാ­ട് ന­ഗ­ര­സ­ഭ­യു­ടെ­യും നേ­തൃ­ത്വ­ത്തില്‍ പ­ണം ക­ണ്ടെ­ത്താ­നാ­യി­രു­ന്നു സര്‍­ക്കാര്‍ നിര്‍­ദ്ദേ­ശി­ച്ച­ത്. ഇ­ക്കാ­ര്യ­ത്തില്‍ ഫ­ണ്ട­നു­വ­ദി­ക്കാന്‍ ത­ദ്ദേ­ശ സ്വ­യം ഭ­ര­ണ സ്ഥാ­പ­ന­ങ്ങള്‍­ക്ക് സര്‍­ക്കാര്‍ അ­നു­മ­തി നല്‍­കു­ക­യും ചെ­യ്­തി­രു­ന്നു. വ­ലി­യൊ­രു തു­ക­യാ­ണ് ആ­ദ്യ­ഘ­ട്ട­ത്തില്‍ എം പി­യും എം എല്‍ എ­യും സം­ബ­ന്ധി­ച്ച സര്‍­വ്വ­ക­ക്ഷി­യോ­ഗ­ത്തില്‍ അ­ന്ന­ത്തെ ന­ഗ­ര­സ­ഭാ ചെ­യര്‍­മാന്‍ വാ­ഗ്­ദാ­നം ചെ­യ്­ത­ത്.

യ­ഥാ­സ­മ­യം പ­ണം ല­ഭി­ക്കാ­തെ വ­ന്ന­പ്പോള്‍ കെ.എ­സ്.ആടി.സി അ­ധി­കൃ­തര്‍ നി­ര­വ­ധി ത­വ­ണ ന­ഗ­ര­സ­ഭാ­ധി­കൃ­തര്‍­ക്ക് ക­ത്ത­യ­ച്ചി­രു­ന്നു­വെ­ങ്കി­ലും പ്ര­തി­ക­ര­ണ­മു­ണ്ടാ­യി­ല്ല. പ­ല­ത­ല­ത്തില്‍ നി­ന്നും സ­മ്മര്‍­ദ്ദം മു­റു­കി­യ­തി­നെ തു­ടര്‍­ന്ന് അ­ഞ്ച് ല­ക്ഷം രൂ­പ നല്‍­കാ­മെ­ന്ന് ന­ഗ­ര­സ­ഭ സ­മ്മ­തി­ക്കു­ക­യാ­യി­രുന്നു. എ­ന്നാല്‍ അ­തി­ന് അ­വര്‍ ധാ­ര­ണ മു­ന്നോ­ട്ടു വെ­ക്കു­ക­യും ചെ­യ്­തു. ന­ഗ­ര­സ­ഭ­യു­ടെ ഫ­ണ്ടു­പ­യോ­ഗി­ക്കു­ക­യാ­ണെ­ങ്കില്‍ അ­തി­ന് കെ എ­സ് ആര്‍ ടി സി­യില്‍ നി­ന്ന് 'ലാ­ഭ­വി­ഹി­തം' കൃ­ത്യ­മാ­യി ല­ഭി­ക്ക­ണ­മെ­ന്നാ­ണ് ന­ഗ­ര­സ­ഭ ആ­വ­ശ്യ­പ്പെ­ട്ട­ത്. ഇ­പ്പോള്‍ ഫാ­സ്റ്റ്­പാ­സ­ഞ്ചര്‍ ബ­സി­ന്റെ ഓ­ട്ടം പോ­ലെ ന­ഗ­ര­സ­ഭ­യും കെ എ­സ് ആര്‍ ടി സി­യും അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ക­ത്തു­ക­ള­യ­ച്ച് മ­ത്സ­രി­ക്കു­ക­യാ­ണ്.­­

ന­ഗ­ര­സ­ഭ വാ­ഗ്­ദാ­നം ചെ­യ്­ത പ­ണം നല്‍­കാ­ത്ത­തി­നു പു­റ­മെ ഡി­പ്പോ­ക്കു വേ­ണ്ടി പ­ള്ളി­പ്രം ബാ­ലന്‍ ത­ന്റെ എം എല്‍ എ ഫ­ണ്ടില്‍ നി­ന്ന് അ­നു­വ­ദി­ച്ച പ­ത്ത് ല­ക്ഷം രൂ­പ കോള്‍­ഡ് സ്റ്റോ­റേ­ജി­ലാ­ക്കി­യി­രി­ക്കു­ക­യാ­ണ് ന­ഗ­ര­സ­ഭാ­ധി­കൃ­തര്‍. ഡി­പ്പോ തു­ട­ങ്ങു­ന്ന­യി­ട­ത്ത് നി­ന്നും ഡി­പ്പോ­യി­ലെ ഡീ­സല്‍ ഗ്യാ­രേ­ജി­ലേ­ക്ക് ഏ­താ­ണ്ട് നൂ­റ് മീ­റ്റ­റോ­ളം നീ­ള­ത്തില്‍ വീ­തി­യേ­റി­യ റോ­ഡ് പ­ണി­യു­ന്ന­തി­ന് വേ­ണ്ടി­യാ­ണ് എം എല്‍ എ ഫ­ണ്ടില്‍ നി­ന്ന് പ­ത്ത് ല­ക്ഷം രൂ­പ നീ­ക്കി വെ­ച്ച­ത്. എം എല്‍ എ ഫ­ണ്ടാ­ണെ­ങ്കി­ലും ആ പ­ണം ഉ­പ­യോ­ഗി­ച്ചു­ള്ള പ്ര­വൃ­ത്തി­കള്‍ ന­ട­ക്കു­ന്ന സ്ഥ­ല­ത്തെ ത­ദ്ദേ­ശ സ്വ­യം­ഭ­ര­ണ സ്ഥാ­പനമാ­ണ് അ­ത് പൂര്‍­ത്തി­യാ­ക്കേ­ണ്ട­തെ­ന്നാ­ണ് വ്യ­വ­സ്ഥ. എ­സ്റ്റി­മേ­റ്റും ബ­ന്ധ­പ്പെ­ട്ട കാ­ര്യ­ങ്ങ­ളും ത­യ്യാ­റാ­ക്കി ജി­ല്ലാ ക­ല­ക്­ട­റു­ടെ അ­നു­മ­തി­യോ­ടെ എം എല്‍ എ ഫ­ണ്ടു­പ­യോ­ഗി­ച്ചു­ള്ള റോ­ഡ് നിര്‍­മ്മാ­ണം ന­ഗ­ര­സ­ഭ പൂര്‍­ത്തി­യാ­ക്കേ­ണ്ട­താ­ണെ­ങ്കി­ലും ഇ­തു­വ­രെ ഒ­രു ക­ട­ലാ­സ് പ­ണി­യും പൂര്‍­ത്തി­യാ­യി­ട്ടി­ല്ല. ഫ­ണ്ട് കോള്‍­ഡ് സ്റ്റോ­റേ­ജില്‍ ത­ന്നെ കി­ട­പ്പി­ലാ­ണ്.

കാ­ഞ്ഞ­ങ്ങാ­ട്ടെ ഭാ­വി വി­ക­സ­ന പ്ര­ക്രി­യ­ക്ക് മു­തല്‍ കൂ­ട്ടാ­കു­ന്ന കെ എ­സ് ആര്‍ ടി സി ബ­സ് ഡി­പ്പോ യാ­ഥാര്‍­ത്ഥ്യ­മാ­ക്കാന്‍ ഇ ച­ന്ദ്ര­ശേ­ഖ­രന്‍ എം എല്‍ എ ആ­ത്മാര്‍­ത്ഥ­മാ­യ ശ്ര­മ­ങ്ങ­ളാ­ണ് ന­ട­ത്തി വ­രു­ന്ന­ത്. സി പി ഐ­യു­ടെ രാ­ജ്യ­സ­ഭാം­ഗം അ­ച്യു­ത­ന്റെ എം. പി ഫ­ണ്ടില്‍ നി­ന്ന് കാല്‍ കോ­ടി­യോ­ളം രൂ­പ സി പി ഐ സം­സ്ഥാ­ന ട്ര­ഷ­റര്‍ എ­ന്ന നി­ല­യില്‍ അ­നു­വ­ദി­പ്പി­ച്ച് കാ­ഞ്ഞ­ങ്ങാ­ട്ടെ കെ എ­സ് ആര്‍ ടി സി സ­ബ്ബ് ഡി­പ്പോ യാ­ഥാര്‍­ത്ഥ്യ­മാ­ക്കു­ന്ന­തി­ന് എം എല്‍ എ കാ­ട്ടി­യ ആ­ത്മാര്‍­ത്ഥ­ത­യു­ടെ അല്‍­പ്പ­മൊ­രു ക­ണി­ക­യെ­ങ്കി­ലും ന­ഗ­ര­സ­ഭാ­ധി­കൃ­തര്‍­ക്ക് ഉ­ണ്ടാ­ക­ണ­മെ­ന്നാ­ണ് ­കെ.എ­സ്.ആര്‍.ടി.സി അ­ധി­കൃ­തര്‍ പ­റ­യു­ന്നത്.

Related News:

Keywords:  Kanhangad, KSRTC Depo, Municipality

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia