city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഭിലാഷിന്റെ മരണം; ദുരുഹതകള്‍ ബാക്കിയാക്കി സഹപാഠികളുടെ മൊഴിമാറ്റം


കാഞ്ഞങ്ങാട്: (www.kasargodvartha.com 18.11.2014) ദൂരുഹതകള്‍ അവസാനിക്കാതെ ബാക്കിനില്‍ക്കുമ്പോഴും മീനാപ്പിസ് കടപ്പുറത്തെ അഭിലാഷിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. മരണദിവസം സ്‌കൂള്‍ വിട്ട് മടങ്ങുമ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ടു സഹപാഠികളുടെ മൊഴി മാറ്റമാണ് പുതിയ വഴിത്തിരിവിനാധാരം.

സംഭവദിവസം ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച തങ്ങള്‍ മൂന്ന് പേരില്‍ അഭിലാഷ് മാത്രം പുറത്തിറങ്ങിയെന്നാണ് സഹപാഠികള്‍ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ മൊഴിയില്‍ ഓട്ടോയില്‍ അഞ്ച് പേരുണ്ടായിരുന്നുവെന്നും അഭിലാഷ് ഉള്‍പ്പെടെ മൂന്നുപേര്‍ സംഭവസ്ഥലത്ത് ഇറങ്ങിയെന്നും നല്ല മഴയുണ്ടായിരുന്നതിനാല്‍ നനഞ്ഞ തങ്ങള്‍ യാത്രാമധ്യേയുള്ള വെള്ളക്കെട്ടില്‍ കുളിക്കാനായി ഇറങ്ങിയെന്നും വെള്ളത്തിലിറങ്ങിയ അഭിലാഷ് മുങ്ങിനീന്തി ഏറെ നേരം കഴിഞ്ഞിട്ടും പൊങ്ങിവരാത്തത്‌കൊണ്ട് ഭയന്ന് വീട്ടിലേക്കോടിയെന്നും പറയുന്നു.

അമ്പത് മീറ്റര്‍ നീളവും നാലു മീറ്ററോളം വീതിയും ഒരാള്‍ ആഴത്തിലും വെള്ളവുമുള്ള കുഴിയായത് കൊണ്ട് കുട്ടികളുടെ രണ്ടാമത്തെ മൊഴി അടിസ്ഥാനമാക്കി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എന്നാല്‍ കുട്ടികളുടെ മൊഴി മുഴുവനായും വിശ്വസിക്കുന്നില്ലെന്നും പലതരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും ഹൊസ്ദുര്‍ഗ് സി. ഐ. ടി പി സുമേഷ് അറിയിച്ചു. രണ്ടു സഹപാഠികളെയും മൂന്ന് തവണ പോലീസ് ചോദ്യം ചെയ്തു.
അഭിലാഷിന്റെ മരണം; ദുരുഹതകള്‍ ബാക്കിയാക്കി സഹപാഠികളുടെ മൊഴിമാറ്റം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അഭിലാഷിന്റെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് തിങ്കളാഴ്ച ലഭിക്കും; പ്രക്ഷോഭത്തിനുറച്ച് നാട്ടുകാര്‍
Keywords: Police, Kanhangad, Kasaragod, Kerala, School, Students, Friend, Auto-rickshaw, Friends changed Abhilash death declaration.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia