പുതിയകണ്ടത്ത് സൌജന്യ മെഡിക്കല്‍ ക്യാമ്പ്
Mar 28, 2012, 22:39 IST
കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്ത്, റോട്ടറി ക്ളബ്ബ്, മിഡ് ടൌണ്‍ കാഞ്ഞങ്ങാട്, പുതിയകണ്ടം വിവേകാനന്ദ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മംഗലാപുരം ഒമേഗ ആസ്പത്രിയുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്നിന് സൌജന്യ ഹൃദ്രോഗ-പ്രമേഹ രോഗ നിര്‍ണയ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പത് മണി മുതല്‍ ഒരു മണിവരെ പുതിയകണ്ടം ഗവ. യു.പി. സ്കൂളില്‍ നടക്കുന്ന ക്യാമ്പ് അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. നസീമ ഉദ്ഘാടനം ചെയ്യും. ഹൃദ്രോഗ വിദഗ്ധന്‍ ഡോ. മുകുന്ദിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്. കാര്‍ഡിയോളജിസ്റുമാര്‍ക്കൊപ്പം കുട്ടികളുടെ ഹൃദ്രോഗ നിര്‍ണയത്തിനായി സ്പെഷലിസ്റ് ഡോക്ടറും ക്യാമ്പില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ അജാനൂര്‍ പഞ്ചായത്തംഗം കെ. ബാലകൃഷ്ണന്‍, ബി. യതീഷ് പ്രഭു, ബി. മുകുന്ദ് പ്രഭു, പി. ദയാനന്ദന്‍, ടി.ടി. രാജേഷ്, ഒമേഗ പ്രതിനിധികളായ നാഗരാജ്, ഇബ്രാഹിം സംബന്ധിച്ചു.
Keywords: Medical-camp, Kanhangad, Kasaragod