ചീമേനി തുറന്ന ജയിലില്‍ സൗജന്യ നിയമസഹായ ക്ലിനിക്ക് ആരംഭിച്ചു
Dec 22, 2012, 19:58 IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് താലൂക്ക് നിയമസേവന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജയിലിലെ അന്തേവാസികള്‍ക്ക് സൗജന്യ നിയമസഹായം നല്‍കുക, ജാമ്യം, അപ്പീല്‍, പരോള്‍, ശിക്ഷായിളവ് തുടങ്ങിയവയ്ക്കുള്ള അപേക്ഷകള്‍ തയ്യാറാക്കി നല്‍കല്‍ സുപ്രീംകോടതിയുടെ നിയമസഹായ സമിതി നടപ്പാക്കുന്ന ഇടത്തര വരുമാന വിവാഹം പദ്ധതി പ്രകാരം അപ്പീല്‍, റിട്ട. ഹര്‍ജികള്‍ തുടങ്ങിയ സേവനങ്ങള്‍ക്കായി സൗജന്യ നിയമ സഹായ ക്ലിനിക്ക് ആരംഭിച്ചു.
താലൂക്ക് നിയമ സേവന കമ്മിറ്റി ചെയര്‍മാനും ഹൊസ്ദുര്‍ഗ് സബ്ജഡ്ജുമായ കൃഷ്ണകുമാര്‍.എന്‍.ആര്‍. ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഹൊസ്ദുര്‍ഗ് മുന്‍സിഫ് എസ്.സജികുമാര്‍, ജയില്‍ സൂപ്രണ്ട് എ.ദേവദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് എം.എസ്. നരേന്ദ്രനാഥ്, ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ടി.വി. രാജേന്ദ്രന്‍, കെ.ജെ.എസ്.ഒ.എ. മേഖലാ ട്രഷറര്‍ എം.പ്രദീപ്, ക്ലീനിക്കിന്റെ ലീഗല്‍ അഡൈ്വസര്‍ അഡ്വ.പി.കെ.സതീശന്‍, അനിതാ പവിത്രന്‍, ഹരിദാസ്. ഇ.വി എന്നിവര്‍ സംസാരിച്ചു.

Keywords: Cheemeni, Open jail, Clinic, Inauguration, Kanhangad, Kasaragod, Kerala, Malayalam news