സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് നടന്നു
Jan 8, 2013, 16:25 IST
കാഞ്ഞങ്ങാട്: മിഡ്ടൗണ്‍ കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് രാവണീശ്വരം അഴിക്കോടന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും മംഗലാപുരം ഒമേഗ ആശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് നടത്തി. ക്യാമ്പില്‍ പങ്കെടുത്ത ഇരുന്നൂറോളം പേരില്‍ നിന്ന് മൂന്ന് പേരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കണ്ടെത്തി. ഇവരില്‍ ചേറ്റുകുണ്ടിലെ ബി.കെ.കുഞ്ഞിക്കണ്ണന്‍, രാവണീശ്വരം സെറ്റില്‍മെന്റ് സ്‌കീമിലെ വിജയന്‍ എന്നിവരുടെ ഹൃദയസംബന്ധമായ വിദഗ്ദ്ധ ചികിത്സ പൂര്‍ണമായും സൗജന്യമായി ചെയ്ത് കൊടുക്കുമെന്ന് മിഡ് ടൗണ്‍ റോട്ടറി ക്ലബ്ബിന്റേയും ഒമേഗയുടേയും അധികൃതര്‍ അറിയിച്ചു.
മുക്കൂടിലെ അനഘ(8)യ്ക്ക് എറണാകുളം, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഒന്നര ലക്ഷത്തോളം ചിലവ് വരുമെന്നറിയിച്ച സങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയ അറുപതിനായിരം രൂപ ചെലവില്‍ നടത്താമെന്ന് സംഘാടകര്‍ വാഗ്ദാനം നല്‍കി. കൂടാതെ ഈ കുട്ടിയുടെ തുടര്‍ചികില്‍സ പൂര്‍ണമായും സൗജന്യമായിരിക്കും.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ബി.റാംദാസ് അധ്യക്ഷനായി. സി.കെ.ആസിഫ്, കെ.ശശി പ്രസംഗിച്ചു. എം.ബാലകൃഷ്ണന്‍ സ്വാഗതവും വില്യംസ് ജോസഫ് നന്ദിയും പറഞ്ഞു.

Keywords: Free heart, Checkup, Camp, Midtown, Kanhangad rotary club, Omega hospital, Mangalore, Kasaragod, Kerala, Malayalam news