കുറുക്കന്റെ കടിയേറ്റ് രണ്ട് പേര് ആശുപത്രിയില്‍
Oct 1, 2015, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/10/2015) തെരുവ് നായ്ക്കളുടെ ആക്രമത്തിന് പിന്നാലെ ജില്ലയില്‍ കുറുക്കന്മാരുടെ വിളയാട്ടം. കരിവെള്ളൂര്‍ ഓണക്കുന്നില്‍ വീട്ടമ്മയ്ക്കും, ഗൃഹനാഥനും കുറുക്കന്റെ കടിയേറ്റു. ഓണക്കുന്നിലെ ലീലാവതി (65), മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എം.ബി ദാമോദരന്‍ (65) എന്നിവര്‍ക്കാണ് കുറുക്കന്റെ കടിയേറ്റത്.
ബുധനാഴ്ച ഉച്ചയ്ക്ക് പറമ്പില്‍ പണിയെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ലീലാവതിക്ക് കടിയേറ്റത്. തൊട്ടടുത്ത പറമ്പില്‍ വെച്ചാണ് ദാമോദരന്‍ ആക്രമത്തിനിരയായത്. ഓണക്കുന്ന്, കരിവെള്ളൂര്‍, പാലത്തര ഭാഗങ്ങളില്‍ കന്നുകാലികളെയും ആടുകളെയും ഈ കുറുക്കന് കടിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയില്‍ ചെറുവത്തൂര്‍ ചാത്തമത്തെ ഗോപി, അര്ജുന് (18) എന്നിവര്‍ക്കും കുറുക്കന്റെ കടിയേറ്റിരുന്നു.
Keywords : Kanhangad, Dog, Attack, Hospital, Injured, Kasaragod, Kasaragod, Kerala, Leelavathi.