city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേക്കല്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

ബേക്കല്‍: ബേക്കല്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്.  ബേക്കല്‍ ബ്രദേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മത്സരത്തിന്റെ ആദ്യ ദിവസമായ ഞായറാഴ്ച മത്സരം തുടങ്ങാനിരിക്കേയാണ് അപകടം. പടിഞ്ഞാറു ഭാഗത്തെ ഗ്യാലറിയാണ് രാത്രി ഏഴരമണിയോടെ തകര്‍ന്നത്.

അപകടത്തില്‍ 60ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഉദുമ, മാണിക്കോത്ത്, കാസർകോട്, കാഞ്ഞങ്ങാട്, മംഗലാപുരംഎന്നിവിടങ്ങളിലെ സ്വകാര്യആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ആരുടേയും നില ഗുരുതരമല്ലെങ്കിലും ഏതാനും പേർക്ക് സാരമായ പരിക്കുണ്ട്. ബേക്കല്‍ എസ്‌ഐ എം.രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവവും കാഞ്ഞങ്ങാട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷപ്രവര്‍ത്തനം നടത്തി. ഉദ്ഘാടനത്തിനെത്തിയ എംഎല്‍എമാരായ കെ.കുഞ്ഞിരാമന്‍, എന്‍.എ. നെല്ലിക്കുന്ന് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഇവരുടെ വാഹനത്തിലും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു.

ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് നിര്‍മിച്ച ഗ്യാലറിയാണ് തകര്‍ന്ന് വീണത്. ശനിയാഴ്ച രാത്രി പെയ്ത മഴകാരണം ഉരുമ്പുതൂണുകള്‍ ഭൂമിയിലേക്ക് താഴ്ന്നുപോയതാണ് അപകട കാരണമെന്ന് ടൂര്‍ണമെന്റ് ഭാരവാഹികള്‍ പറഞ്ഞു. 2000ഓളം പേരാണ് ഗാലറിയില്‍ ഉണ്ടായിരുന്നത്. അതേസമയം ഉള്‍കൊള്ളാവുന്നതിലും കൂടുതല്‍ ആളുകള്‍ കയറിയറാണ് അപകടകാരണമെന്ന് ആക്ഷേപമുണ്ട്. ചെരുമ്പ, കുണിയ മൗവ്വല്‍ പ്രദേശത്തുള്ളവരായിരുന്നു അപകടത്തില്‍ പരിക്കേറ്റവരില്‍ കൂടുതല്‍. ചെരുമ്പയിലെ സനാവ്, നജീബ്, സമീര്‍, നദീം എന്നിവർക്ക് സാരമായ പരിക്കുണ്ട്. സെബാന്‍ കോട്ടയ്ക്കലും മുഹമ്മദന്‍സ് മൗവ്വലും തമ്മിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്.

ബേക്കല്‍ പള്ളിക്ക് സമീപത്തെ സാദാത്ത്(15), ബേക്കല്‍ മൗവ്വലിലെ അഹ്‌മദലി(20), ബേക്കല്‍ കളത്തില്‍ ഹൗസിലെ റിയാസ് (23), മീത്തല്‍ മൗവ്വലിലെ സാബിര്‍ (21), ബേക്കല്‍ പുതിയവളപ്പിലെ സക്കരിയ്യ, കോട്ടിക്കുളത്തെ അബ്ദുല്‍ ഖാദര്‍(17), അരയങ്ങാനത്തെ അബ്ദുര്‍ റൗഫ്(17), കോട്ടിക്കുളത്തെ മൊയ്തീന്‍ (30), ബെണ്ടിച്ചാലിലെ റഹീം (27), ബേക്കലിലെ ആഷിഖ്(14) എന്നിവരെ കാസര്‍കോട് കിംസ് ആശുപത്രിയിലും ബേക്കലിലെ കബീര്‍(19), പള്ളിപ്പുഴയിലെ നിസാമുദ്ദീന്‍ (15), ബേക്കലിലെ സിയാദ് (14), ചെരുമ്പയിലെ ഇര്‍ഫാന്‍(17), ബേക്കലിലെ ബാത്വിഷ (19), ബി.കെ.ഫയാസ് (13), നിസാമുദ്ദീന്‍ (14), കോട്ടിക്കുളത്തെ അല്‍ത്താഫ് (36), മൗവ്വലിലെ പി.റിയാസ് (17), പള്ളിക്കരയിലെ മജീദ് മൗവ്വല്‍ (28), ബേക്കലിലെ ഹബീബ് റഹ്‌മാന്‍ (13), പെയ്യങ്ങാനും തൊണ്ടോളിയിലെ സനാഫ്(19), പെരിയാട്ടടുക്കം പള്ളാരത്തെ റഷീദ് (21) എന്നിവരെ നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തൊട്ടിയിലെ ടി.ഫാറൂഖ് (19), ബേക്കല്‍ ഇല്ല്യാസ് നഗറിലെ ഷംനാസ് (13), ഇഖ്ബാല്‍ (16), പളളിക്കരയിലെ എം.കരീം (33), വാഹിദ് (23), കോട്ടിക്കുളത്തെ അഷ്‌റഫ്(29), ചെരുമ്പയിലെ സനാഫ് (22), റഷീദ്(20), ജുനൈദ് (16), റാസിഖ് (29), നജീബ് (19), പളളിക്കരയിലെ പി.കെ നൗഷാദ് (19), തെക്കുപുറത്തെ മിര്‍ഷാദ് (21), പരയങ്ങാനത്തെ ഹുസൈന്‍(23), മൗവ്വലിലെ അഫ്‌സല്‍ (17), മജീദ് (26), അബ്ദുര്‍ റബ്ബ് (19), സാഹിദ് (22), വാഹിദ് (16), അഫ്‌സല്‍ (16), അറഫാത്ത് (16), കീഴൂരിലെ അഷ്ഫര്‍ (16), ഹബീബ് റോഷന്‍ (10), ബേക്കല്‍ കടപ്പുറത്തെ സിദ്ദീഖ് (16), രാധാകൃഷ്ണന്‍ (36), അഷ്‌കര്‍ അബൂബക്കര്‍ (14), ബേക്കലിലെ രാജു (29), മകള്‍ അപര്‍ണ്ണ (10), അഫ്‌സല്‍ (23) എന്നിവരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബേക്കല്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

ബേക്കല്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

ബേക്കല്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

ബേക്കല്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

ബേക്കല്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

ബേക്കല്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

ബേക്കല്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

ബേക്കല്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്




(Updated)

Also read:
ആം ആദ്മി പാര്‍ട്ടി മൂന്ന് മാസം തികയ്ക്കില്ല: നിതിന്‍ ഗഡ്കരി
keywords:  kasaragod, bekal football, Club, collapse, Injured, Kanhangad, Kerala, Football Galley collapse many injured, Brother Club, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia