ഫോക്ലോര് അക്കാദമി മാപ്പിള കലാമേള മഡിയനില്‍
Mar 11, 2012, 00:52 IST
കാഞ്ഞങ്ങാട്: സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും കേരള ഫോക്ലോര് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന മാപ്പിള കലോത്സവം അജാനൂര്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ 17, 18 തീയതികളില്‍ മാണിക്കോത്ത് മഡിയനില്‍ നടക്കും.
17 ന് വൈകുന്നേരം നാല് മണിക്ക് ഉദ്ഘാടന സമ്മേളനത്തോടുകൂടി ആരംഭിക്കുന്ന കലോത്സവത്തില്‍ ഗാനമേള കേരളത്തിലെ പ്രഗല്ഭരായ മാപ്പിള കലാകാരന്മാര് അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികള്‍, സെമിനാര്‍, മാപ്പിള കലാകാരന്മാരെ ആദരിക്കല്‍ എന്നിവ നടക്കും. സംഘാടക സമിതി യോഗം കേരള ഫോക്ലോര് അക്കാദമി ചെയര്മാന് പ്രൊഫ. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കൃഷ്ണന് അധ്യക്ഷത വഹിച്ചു.
അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ബാലകൃഷ്ണന്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഷീബ ഉമ്മര്‍, യു.വി.ഹസൈനാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബഷീര്‍ വെള്ളിക്കോത്ത്, എന്‍.വി.അരവിന്ദാക്ഷന് നായര്‍, എ.വി. കണ്ണന്, വി.കമ്മാര്‍, എ. ദാമോദരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലക്ഷ്മി തമ്പാന്, ഹസ്സന്, അസീസ് പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി. നസീമ ചെയര്‍മാനും അക്കാദമി സെക്രട്ടിറ എം. പ്രദീപ് കുമാര്‍ കണ്‍വീനറുമായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.
Keywords: Folklore Acadamy, Mappila Kalamela, Madiyan, Kanhangad, Kasaragod