|
Sharath |
കാഞ്ഞങ്ങാട്: ബളാന്തോട് ഗവ. ഹയര്‍ സെക്കണ്ടറി സ് കൂളിലെ ശരത് എന്ന വിദ്യാര്‍ത്ഥിക്ക് വേദിയില്‍ നാടോടി നൃത്തം പൂര്‍ത്തീയാക്കാനായില്ല. ശരതിന്റെ നാടോടി നൃത്തത്തിന് കണ്ണീരിന്റെ താളമായിരുന്നു. നൃത്തം അവതരിപ്പിക്കുന്നതിന് പിന്നണിയില്‍ സി ഡിയില്‍ റിക്കാര്‍ഡ് ചെയ്ത പാട്ടിനെയാണ് ശരത് ആശ്രയിച്ചത്. നൃത്തത്തിനിടയില്‍ സിഡിയിലെ പാട്ട് അബദ്ധത്തില്‍ നിലച്ചു. വിധികര്‍ത്താക്കള്‍ ശരതിന് ഒരു അവസരം കൂടി നല്‍കി. വീണ്ടും നൃത്തം തുടങ്ങിയ ശരതിന് അത് പൂര്‍ത്തിയാക്കാനായില്ല. സിഡിയിലെ പാട്ട് വീണ്ടും ചതിച്ചു. ഒടുവില്‍ കണ്ണീരോടെയാണ് ശരത് വേദി വിട്ടത്. നൃത്താധ്യാപകന്റെ അശ്രദ്ധയും പിഴവുമാണ് ഇങ്ങനെയൊരു അവസ്ഥ സൃഷ്ടിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Keywords: School-Kalolsavam, Hosdurg, Kanhangad, Kasaragod