ഈ പറക്കും തവള ജഗദീഷിന്റെ 'ബെസ്റ്റ് ഫ്രണ്ട്'
Mar 7, 2015, 12:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07/03/2015) ക്ഷേത്ര ഉത്സവ പറമ്പില്‍ നിന്നും അവിചാരിതമായി കിട്ടിയ പറക്കും തവള വിടാതെ പിന്തുടരുകയാണ് കാഞ്ഞങ്ങാട് സൗത്തിലെ ഓട്ടോ ഡ്രൈവറായ ജഗദീഷിനെ. ഇക്കഴിഞ്ഞ ശനിയാഴ്ച പുല്ലൂര്‍ മാക്കരംകോട്ട് ശ്രീ ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തില്‍ സംഘടിപ്പിച്ച കലാപരിപാടിയില്‍ തബല വായിക്കാന്‍ എത്തിയപ്പോഴാണ് പറക്കും തവള ജഗദീഷിനൊപ്പം കൂടിയത്.
ഓട്ടോയുമായി ഉത്സവ സ്ഥലത്തേക്ക് ജഗദീഷ് പോകുന്നതിനിടെയാണ് അവിചാരിതമായി ജഗദീഷിന്റെ ഓട്ടോയിലേക്ക് പറക്കും തവള എത്തിയത്. പറക്കും തവളയെ ആദ്യം കാര്യമാക്കിയെടുത്തില്ല. എന്നാല്‍ ഉത്സവ പറമ്പില്‍ നിന്നും തന്റെ ഓട്ടോയില്‍ കയറിക്കൂടിയ പറക്കും തവള കഴിഞ്ഞ ഒരാഴ്ചയായി ഓട്ടോയില്‍ തന്നെ ഇരിപ്പാണ്. രാത്രി കാലങ്ങളില്‍ ഇരതേടിപ്പോകുന്ന തവള നേരെ പുലരുമ്പോഴേക്കും തിരികെ ഓട്ടോയിലെത്തുമെന്ന് ജഗദീഷ് പറയുന്നു.
പിന്നീട് തവളയെ അവിടെ തന്നെ സംരക്ഷിക്കാനായിരുന്നു ജഗദീഷിന്റെ തീരുമാനം.

Keywords: Kanhangad, Frog, Kasaragod, Kerala, Best Friend, Malayalam News, Jagatheesh.