മത്സ്യഫെഡ് അപകട മരണ ഇന്‍ഷൂറന്‍സ് തുക വിതരണം ചെയ്തു
Jan 31, 2012, 10:00 IST
നീലേശ്വരം: മത്സ്യഫെഡിന് കീഴിലുള്ള തൈക്കടപ്പുറം പ്രാഥമിക സഹകരണ സംഘത്തിലെ അംഗമായിരുന്ന അബ്ദുല്‍ റഹ്മാന്‍ 2011 ജുലായ് 8ന് മത്സ്യബന്ധനത്തിനിടിയില്‍ മരണപ്പെടുകയുണ്ടായി. പരേതന്റെ അവകാശികള്‍ക്ക് മത്സ്യഫെഡ് മുഖേന നല്‍കുന്ന അപകട ഇന്‍ഷൂറന്‍സ് തുകയായ 3 ലക്ഷം രൂപ കാഞ്ഞങ്ങാട് മത്സ്യഭവന്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ.വനജ വിതരണം ചെയ്തു. നീലേശ്വരം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സൈനുദ്ദീന്‍, തൈക്കടപ്പുറം സഹകരണസംഘം പ്രസിഡന്റ് മനോഹരന്‍, സെക്രട്ടറി സുജാത, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ടി.വി.ദാമോദരന്‍, പി.ഷണ്‍മുഖന്‍, പി.പി.അയ്യപ്പന്‍, ടി.വി.മോഹനന്‍, കാഞ്ഞങ്ങാട് മത്സ്യഫെഡ് പ്രോജക്ട് ഓഫീസര്‍ കെ.എച്ച്.ഷെരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: fishermen, Insurance, Nileshwaram, Kanhangad, Kasaragod
Keywords: fishermen, Insurance, Nileshwaram, Kanhangad, Kasaragod